ദേശീയപാത വികസനം: വ്യാപാരികള്‍ക്ക് പുനരധിവാസം ഉറപ്പാക്കണം
ചട്ടഞ്ചാല്‍: ദേശീയപാത വികസന പദ്ധതിയില്‍ വ്യാപാരികള്‍ക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചട്ടഞ്ചാല്‍ യൂനിറ്റ് ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു. ചട്ടഞ്ചാല്‍ മേഖലയില്‍ രാത്രികാല പൊലിസ് പട്രോളിങ് ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. അര്‍ബന്‍ ബാങ്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഖാദര്‍ കണ്ണമ്പള്ളി അധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോസ് തയ്യില്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഗോപികയ്ക്ക് ഉപഹാരം നല്കി.
യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് മണികണ്ഠന്, മേഖലാ പ്രസിഡന്റ് അശോകന് പൊയ്നാച്ചി, യൂത്ത് വിങ് യൂനിറ്റ് പ്രസിഡന്റ് റിഷാദ് കൊവ്വല്‍, കെ. രാജന് പൊയ്നാച്ചി, നിസാര്‍ മാര്‍ജിന്‍ ഫ്രീ, സിദ്ദീഖ് സെലക്ഷന്, വി. രാമചന്ദ്രന്, കെ.എം സുലൈമാന്‍ സംസാരിച്ചു.
ഭാരവാഹികള്‍: സിദ്ദീഖ് സെലക്ഷന് (പ്രസി), ആരിഫ് മോസ്റ്റ്, ഭാസ്കരന് റിലാക്സ് (വൈസ് പ്രസി), സുലൈമാന്‍ വുഡ്ഹൗസ് (ജന. സെക്ര), ഹാരിസ് മാളിക, അബ്ദുല്‍ ഗഫൂര്‍ സ്വര്‍ണ (ജോ. സെക്ര), നിസാര്‍ മാര്‍ജിന്‍ ഫ്രീ (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."