രാജ്‌കോട്ടില്‍ പൃഥ്വി ഷോ: ഇന്ത്യക്ക് മികച്ച തുടക്കം
രാജ്‌കോട്ട്: വെസ്റ്റിന്‍ഡീസിനെതിരേയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. യുവതാരം പൃഥ്വിഷായുടെ സെഞ്ചുറി (134) കരുത്തില്‍ ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തല്‍ 364 റണ്‍സെടുത്തിട്ടുട്ടുണ്ട്.
ചേതേശ്വര്‍ പൂജാര (86) അജിന്‍ക്യ രഹാനെ(41) ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി(72*) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഋഷഭ് പന്താണ് (17*) കോഹ്‌ലിക്കൊപ്പം ക്രീസിലുള്ളത്. വിന്‍ഡീസിനായി ഷാനോണ്‍ ഗബ്രിയേല്‍, ലൂയിസ്, റോസ്റ്റന്‍ ചേസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. കന്നി ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടിയതോടെ പുതിയ പല റെക്കോര്‍ഡുകളും 18 കാരന്‍ പൃഥ്വി തന്റെ പേരില്‍ കുറിച്ചു. 154 പന്തുകളില്‍ 19 ബൗണ്ടണ്ടറികളുടെ അകമ്പടിയോടെയാണ് പൃഥ്വി 134 റണ്‍സ് നേടിയത്. 130 പന്തുകള്‍ നേരിട്ട പൂജാരയുടെ ഇന്നിങ്‌സില്‍ 14 ബൗണ്ടണ്ടറികളുണ്ടണ്ടായിരുന്നു.
അക്കൗണ്ടണ്ട് തുറക്കും മുമ്പ് ഗബ്രിയേലിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യൂവില്‍ കുടങ്ങി രാഹുലിനെ നഷ്ടമായെങ്കിലും ഒരു തുടക്കക്കാരന്റെ പരിഭ്രമം കാണിക്കാതെ മികച്ച ഇന്നിങ്‌സാണ് പൃഥ്വി കാഴ്ചവച്ചത്. വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് ഒരു പഴുതും നല്‍കാതെയായിരുന്നു താരത്തിന്റെ കുതിപ്പ്. രണ്ടണ്ടാം വിക്കറ്റില്‍ പൂജാരയ്‌ക്കൊപ്പം 206 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ പൃഥ്വിക്കു സാധിക്കുകയും ചെയ്തു. 18 ഓവര്‍ ചെയ്ത ഗബ്രിയേല്‍ 66 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. 10 ഓവര്‍ എറിഞ്ഞ കീമോ പോള്‍ 41 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. 12 ഓവര്‍ എറിഞ്ഞ ഷെര്‍മാന്‍ ലെവിസ് 56 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. 30 ഓവറാണ് സൂപ്പര്‍ ബൗളര്‍ ദേവേന്ദ്ര ബിഷു എറിഞ്ഞത്. ദേവേന്ദ്രക്ക് ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. 16 ഓവര്‍ എറിഞ്ഞ റോസ്റ്റന്‍ ചെസും ഒരു വിക്കറ്റ് നേടി.
റെക്കോര്‍ഡുകള്‍ തകര്‍ത്ത് പൃഥ്വി
രാജ്‌കോട്ട്: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഇന്ത്യയുടെ കൗമാരതാരം പൃഥ്വി ഷാക്ക് മികച്ച തുടക്കം. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഉഞ്ച്വല സെഞ്ചുറിയും പുതിയ റെക്കോര്‍ഡുകളും സ്വന്തമാക്കിയാണ് പൃഥ്വി പവലിയനിലേക്ക് മടങ്ങിയത്.
കെ.എല്‍ രാഹുലിനൊപ്പം ഓപ്പണറായാണ് പതിനെട്ടുകാരനായ പൃഥ്വിയുടെ ടെസ്റ്റ് കരിയറിന് തുടക്കമായത്. ആദ്യ ഓവറില്‍ തന്നെ രാഹുല്‍ പുറത്തായിട്ടും സ്വതസിദ്ധമായ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത താരം ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടി.
ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്ന 293ാമത്തെ ടെസ്റ്റ് കളിക്കാരനാണ് പൃഥ്വി. ചെറുപ്രായത്തില്‍തന്നെ രാജ്യത്തിന്റെ ടെസ്റ്റ് കുപ്പായമണിയുകയെന്നത് ചെറിയ നേട്ടമല്ല. ബാറ്റ്‌സ്മാന്‍മാരുടെ വമ്പന്‍നിര ടെസ്റ്റ് ടീമിലെ അവസരത്തിനായി ക്യൂവില്‍ നില്‍ക്കുമ്പോഴാണ് ഇവരെ വകഞ്ഞുമാറ്റി ചെറിയ പ്രായത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് പൃഥ്വി ഓടിക്കയറുന്നത്.
ആദ്യ മത്സരത്തോടെ ഓപ്പണറായി അരങ്ങേറിയ ഇന്ത്യയുടെ രണ്ടണ്ടാമത്തെ പ്രായംകുറഞ്ഞ താരമായി മാറി പൃഥ്വി. 18 വര്‍ഷവും 329 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഇന്ത്യയ്ക്കായി ബാറ്റിങ് ഓപ്പണ്‍ ചെയ്യാനെത്തിയത്. 1955ല്‍ ന്യൂസിലാന്‍ഡിനെതിരേ വിജയ് മെഹ്‌റ 17 വര്‍ഷവും 265 ദിവസവും പ്രായമുള്ളപ്പോള്‍ അറങ്ങേറിയിരുന്നു. പ്രായം കുറഞ്ഞ ഓപ്പണര്‍ എന്ന ബഹുമതി വിജയിയുടെ പേരിലാണ്.
പതിനാലാം വയസില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുവേണ്ടണ്ടിയുള്ള ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്റിലൂടെയാണ് പൃഥ്വി ശ്രദ്ധിക്കപ്പെടുന്നത്. 330 പന്തില്‍ 85 ബൗണ്ടണ്ടറികളും അഞ്ചു സിക്‌സും അടക്കം 546 റണ്‍സടിച്ച പൃഥ്വിയുടെ മാരത്തണ്‍ ഇന്നിങ്‌സ് അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സച്ചിനും ഇതേ ടൂര്‍ണമെന്റിലൂടെയാണ് ക്രിക്കറ്റ് ലോകത്തേക്ക് കാലെടുത്തുവച്ചത്. ഇതേ ടൂര്‍ണമെന്റില്‍ 326 റണ്‍സടിച്ച സച്ചിന്റെ റെക്കോര്‍ഡും പൃഥ്വി തകര്‍ത്തു.
സ്‌കൂളിലെ പ്രകടനത്തിന് ശേഷം ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ അത്ഭുതകരമായ ബാറ്റിങ് പ്രകടനമായിരുന്നു പൃഥ്വിയുടേത്. പതിനേഴാം വയസില്‍ രഞ്ജി ട്രോഫിയില്‍ 175 പന്തില്‍ 120 റണ്‍സടിച്ച് അരങ്ങേറി. ദുലീപ് ട്രോഫി ഫൈനലില്‍ സെഞ്ചുറി നേടി മറ്റൊരു നാഴികക്കല്ലുകൂടി താരം പിന്നിട്ടു. ദുലീപ് ട്രോഫി ഫൈനലില്‍ സെഞ്ചുറി നേടിയ പ്രായംകുറഞ്ഞ താരമായ സച്ചിന്റെ പിറകില്‍ രണ്ടണ്ടാമതാണ് ഇപ്പോള്‍ പൃഥ്വി.
14 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളില്‍ 56.72 ശരാശരിയിലാണ് യുവതാരത്തിന്റെ റണ്‍ വേട്ട. ആദ്യത്തെ ഏഴ് മത്സരങ്ങളില്‍ അഞ്ചു സെഞ്ചുറി നേടി. ന്യൂസിലന്‍ഡില്‍ നടന്ന അണ്ടണ്ടര്‍ 19 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. അന്ന് ആറു മത്സരങ്ങളില്‍നിന്ന് 261 റണ്‍സടിച്ച് അണ്ടണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന ബഹുമതിയും താരം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു.
കഴിഞ്ഞ ഐ.പി.എല്ലിലും മിന്നുന്ന പ്രകടനമാണ് താരം നടത്തിയത്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനായി 9 ഇന്നിങ്‌സുകളില്‍ നിന്നായി 245 റണ്‍സടിച്ചു. 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുമായാണ് കുഞ്ഞു പൃഥ്വി ഐ.പി.എല്ലില്‍ ശ്രദ്ധേയനായത്. പതിനഞ്ച് ബൗണ്ടണ്ടറികളുടെ അകമ്പടിയോടെയായിരുന്നു പൃഥ്വിയുടെ സെഞ്ചുറി.
ഇതോടെ, അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ലോകത്തിലെ പ്രായം കുറഞ്ഞ നാലാമത്തെ ബാറ്റ്‌സ്മാന്‍ കൂടിയായി താരം. മുഹമ്മദ് അഷ്‌റഫുള്‍, ഹാമില്‍ട്ടന്‍ മസാക്കഡ്‌സ, സലീം മാലിക് എന്നിവരാണ് പൃഥ്വിക്ക് മുമ്പ് സെഞ്ചുറി നേടിയ താരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."