HOME
DETAILS

കരുത്തുകാട്ടി യുവനിര ഇന്ത്യ എക്ക് എട്ട് വിക്കറ്റ് ജയം

  
backup
July 22, 2019 | 10:54 PM

india-won-758359-2

 

 

 

 


ആന്റിഗ്വ: അടുത്ത മാസം നടക്കുന്ന വിന്‍ഡീസ് പര്യടനത്തിന് മുമ്പെ ഇന്ത്യന്‍ സീനിയര്‍ ടീമിന് മധുരം നല്‍കി ഇന്ത്യന്‍ എ ടീമിന്റെ ചുണക്കുട്ടികള്‍. കഴിഞ്ഞ ദിവസം സമാപിച്ച പരമ്പരയില്‍ ഇന്ത്യന്‍ എ ടീം വിന്‍ഡീസിനെ എട്ടു നിലയില്‍ പൊട്ടിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് കരീബിയന്‍സിനെ മനീഷ് പാണ്ഡെ നയിച്ച ഇന്ത്യ തരിപ്പണമാക്കിയത്. ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് കരുത്തില്‍ വിന്‍ഡീസിന് മറുപടി ഇല്ലായിരുന്നു. തികച്ചും ഏകപക്ഷീയമായാണ് പാണ്ഡെയും സംഘവും പരമ്പരയിലെ അവസാന മത്സരം കൈക്കലാക്കിയത്.
ഇതോടെ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 50 ഓവര്‍ ക്രീസില്‍ നില്‍ക്കാന്‍ പോലും ഇന്ത്യ അനുവദിച്ചില്ല. 47.4 ഓവറില്‍ 236 റണ്‍സില്‍ ആതിഥേയരെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. ഓപ്പണര്‍ സുനില്‍ ആംബ്രിസിന്റെയും (61) ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിന്റെയും (65) ഫിഫ്റ്റികളാണ് വിന്‍ഡീസിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. ര@ണ്ടു വിക്കറ്റ് വീതമെടുത്ത ദീപക് ചഹര്‍, നവ്ദീപ് സൈനി, രാഹുല്‍ ചഹര്‍ എന്നിവരാണ് വിന്‍ഡീസിനെ എറിഞ്ഞൊതുക്കിയത്.
237 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യക്കു കളിയുടെ ഒരു ഘട്ടത്തിലും വെല്ലുവിളിയുയര്‍ത്തിയില്ല. 33 ഓവറില്‍ ര@ണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. ഒരു റണ്‍സിന് സെഞ്ചുറി നഷ്ടമായ ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്‌വാദാണ് (99) ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിച്ചത്. ശുഭ്മാന്‍ ഗില്‍ (69), ശ്രേയസ് അയ്യര്‍ (61) എന്നിവരും മികച്ച പ്രകടനം നടത്തി. 11.2 ഓവറില്‍ ഗില്‍ മടങ്ങുമ്പോഴേക്കും ഇന്ത്യ 110 റണ്‍സ് അടിച്ചെടുത്തിരുന്നു. ഗില്‍ 40 പന്തില്‍ എട്ടു ബൗ@ണ്ടറികളും മൂന്നു സിക്‌സറും പായിച്ചപ്പോള്‍ ശ്രേയസ് 64 പന്തില്‍ മൂന്നു ബൗണ്ടറികളും ര@ണ്ടു സിക്‌സറും നേടി. ആദ്യ മത്സരത്തില്‍ 65 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇതേ റണ്‍സിന് രണ്ടാം മത്സരവും ഇന്ത്യ കൈപ്പിടിയിലൊതുക്കി പരമ്പര 2-0 എന്ന നിലയിലാക്കി. മൂന്നാം മത്സരത്തില്‍ 148 റണ്‍സിന്റെ കൂറ്റന്‍ ജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. നാലാം മത്സരത്തില്‍ പൊരുതി നോക്കിയെങ്കിലും ഇന്ത്യക്ക് അഞ്ച് റണ്‍സിന് തോല്‍ക്കേണ്ടി വന്നു. ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലാണ് പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടത്.

 


രിക്കുകയാണ് 26 കാരനായ താരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുന്ദമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

ഗസ്സയിലെ ജനങ്ങളെ സൊമാലിലാൻഡിലേക്ക് മാറ്റാന്‍ ഇസ്‌റാഈല്‍ നീക്കം; വെളിപ്പെടുത്തലുമായി സൊമാലിയ

International
  •  3 days ago
No Image

വിഷവായുവിനൊപ്പം കടുത്ത തണുപ്പും മൂടൽ മഞ്ഞും; ഡൽഹിയിൽ ദുരിതകാലം

National
  •  3 days ago
No Image

എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു

Kerala
  •  3 days ago
No Image

ഇറാനിലെ പ്രക്ഷോഭത്തിൽ മരണസംഖ്യ 200 കടന്നു; സൈനിക നീക്കം വിലയിരുത്തി ട്രംപ്, തിരിച്ചടിക്കുമെന്നുറപ്പിച്ച് ഇറാൻ

International
  •  3 days ago
No Image

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ

Kerala
  •  3 days ago
No Image

കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി

Kerala
  •  3 days ago
No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  3 days ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  3 days ago
No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  3 days ago