നിയമന ഉത്തരവ് നല്‍കിയാല്‍ പരിഹാരം
ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച സമയത്തു തന്നെ സ്ഥിരാധ്യാപകര്‍ ലഭ്യമല്ലാത്ത വിഷയങ്ങളില്‍ സംശയ ദൂരീകരണത്തിനായി ഒഴിവുള്ള തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കണമെന്ന് സംസ്ഥാനത്തെ പ്രമുഖ അധ്യാപക സംഘടനയായ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധ്യാപക നിയമനത്തില്‍ മൗനം ഭജിച്ച വിദ്യാഭ്യാസ വകുപ്പ് ക്ലാസുകള്‍ ആരംഭിക്കുന്ന സമയത്തെങ്കിലും അധ്യാപകരെ നിയമിക്കാനുള്ള നടപടിയെടുക്കണമെന്നാണ് ആവശ്യം. ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികയില്‍ പുതിയ നിയമനത്തിനായി അഡൈ്വസ് നല്‍കി ഒരു വര്‍ഷമാകാറായ ഉദ്യോഗാര്‍ഥികള്‍ക്കും സീനിയര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റ നടപടി പൂര്‍ത്തിയായ ജൂനിയര്‍ അധ്യാപകര്‍ക്കും അടിയന്തരമായി നിയമന ഉത്തരവ് നല്‍കിയാല്‍ പ്രശ്‌നത്തിന് താല്‍കാലിക പരിഹാരമുണ്ടാവും. തുടര്‍ന്നും ഒഴിവുവരുന്ന തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കൂടി അധ്യാപകരെ നിയമിക്കാനുള്ള ഉത്തരവിറക്കിയാല്‍ മതിയെന്നിരിക്കേ അതിനുള്ള നടപടികള്‍ പോലും സര്‍ക്കാര്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."