കോടതിവിധിയെ കോണ്‍ഗ്രസും ബി.ജെ.പിയും രാഷ്ട്രീയ ആയുധമാക്കുന്നു: കാനം
കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി ഉത്തരവിനെ സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള രാഷ്ട്രീയ ആയുധമാക്കാനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ സാധിക്കില്ല. ആരെയും നിര്‍ബന്ധിച്ച് ശബരിമലയിലേക്ക് അയക്കില്ല. എന്നാല്‍, പോവുന്നവര്‍ക്ക് സംരക്ഷണം നല്‍കും. ഇക്കാര്യത്തില്‍ വിശ്വാസികളെ ബോധവല്‍ക്കരിക്കാനാണ് സമരം നടത്തുന്നവര്‍ ശ്രമിക്കേണ്ടത്. പുനഃപരിശോധനാ ഹരജി നല്‍കാന്‍ അവസരമുണ്ട്. ഇത്തരത്തിലുള്ള നിയമവഴികള്‍ സ്വീകരിക്കുന്നതിനുപകരം നാട്ടില്‍ സംഘര്‍ഷം സൃഷ്ടിച്ചതുകൊണ്ട് കാര്യമില്ല. കോടതിവിധിയെ ബി.ജെ.പി ആദ്യം സ്വാഗതം ചെയ്യുകയായിരുന്നു. അവരുടെ മലക്കംമറിച്ചില്‍ ജനം കാണുന്നുണ്ട്. കോടതിവിധിയെ സ്വാഗതം ചെയ്ത ആര്‍.എസ്.എസിന് ഇപ്പോഴും അതേ നിലപാട് തന്നെയാണുള്ളത്. ഇങ്ങനെയുള്ളവരാണ് സംസ്ഥാന സര്‍ക്കാരിനെതിരേ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുള്ളത്.
നടപ്പാക്കാന്‍ പ്രയാസമുള്ള വിധിയാണ് ഇതെന്ന് സര്‍ക്കാരിന് നന്നായറിയാം. വിശ്വാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല. ശബരിമലയിലെ സ്ത്രീപ്രവേശനം ബുദ്ധിമുട്ടാണെങ്കിലും കോടതി വിധി നടപ്പാക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തില്‍ വേറെ എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് പ്രക്ഷോഭം നടത്തുന്നവര്‍ വ്യക്തമാക്കണം.
എല്‍.ഡി.എഫിന്റെ മദ്യനയം ശരിയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമുള്ളതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചത്. മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് എല്‍.ഡി.എഫിന്റെ നയം. മദ്യനിരോധനം പറഞ്ഞത് യു.ഡി.എഫാണ്. അവരെ ജനങ്ങള്‍ തള്ളിക്കളയുകയായിരുന്നുവെന്നും കാനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."