HOME
DETAILS

യൂറോപ്പാ ലീഗ്: ചെല്‍സിക്കും ആഴ്‌സനലിനും ജയം; സെവിയ്യക്ക് തോല്‍വി

  
backup
October 05 2018 | 19:10 PM

%e0%b4%af%e0%b5%82%e0%b4%b1%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8d

 

ലണ്ടന്‍: ചെല്‍സി, ആഴ്‌സനല്‍, എ.സി മിലാന്‍ എന്നിവര്‍ യൂറോപ്പാ ഫുട്‌ബോള്‍ ലീഗില്‍ വിജയക്കുതിപ്പ് തുടരുന്നു. യൂറോപ്പ ലീഗില്‍ അഞ്ച് തവണ ജേതാക്കളായി റെക്കോര്‍ഡിട്ട സെവിയക്ക് കഴിഞ്ഞ മത്സരത്തില്‍ തോല്‍വി വഴങ്ങേണ്ടി വന്നു. ഗ്രൂപ്പ് ജെയില്‍ റഷ്യയില്‍ നിന്നുള്ള ക്രാസ്‌നോഡറാണ് 2-1ന് സെവിയയെ വീഴ്ത്തിയത്. ഒരു ഗോളിനു മുന്നില്‍ നിന്നതിനു ശേഷമാണ് സെവിയ പരാജയം ഏറ്റുവാങ്ങിയത്. ഗ്രൂപ്പ് എച്ചില്‍ഫ്രാങ്ക്ഫര്‍ട്ട് 4-1ന് ലാസിയോയെ തകര്‍ത്തു. ഗ്രൂപ്പ് എല്ലില്‍ ചെല്‍സി 1-0ന് മോല്‍വിഡിയെയാണ് തോല്‍പ്പിച്ചത്. 70-ാം മിനുട്ടില്‍ ആല്‍വെറോ മൊറാട്ടയാണ് ചെല്‍സിയുടെ വിജയഗോള്‍ നേടിയത്. ഗ്രൂപ്പ് ഇയില്‍ ആഴ്‌സനല്‍ 3-0ന് ക്വാറാബാഗിനെയും ഗ്രൂപ്പ് എഫില്‍ എ.സി മിലാന്‍ 3-1ന് ഒളിംപിയാക്കോസിനെയും പരാജയപ്പെടുത്തി. മൂന്ന് ടീമുകളുടെയും തുടര്‍ച്ചയായ മൂന്നാം വിജയം കൂടിയാണിത്.

റയല്‍ ഇന്ന് അലാവേസിനെതിരേ

മാഡ്രിഡ്: ചെറിയൊരു ഇടവേളക്ക് ശേഷം ലാലിഗ മത്സരങ്ങള്‍ക്ക് ഇന്ന് വീണ്ടും തുടക്കമാകും. ഏതാനും ദിവസം ചാംപ്യന്‍സ് ലീഗ് മത്സരങ്ങളുടെ ഇടവേളയായിരുന്നു. വൈകിട്ട് 4.30ന് നടക്കുന്ന മത്സരത്തില്‍ ജിറോണ എയ്ബറിനെ നേരിടും. ഇരു ടീമുകളും ഏഴ് മത്സരങ്ങള്‍ കളിച്ചതില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിച്ചിട്ടുള്ളത്. ഒന്‍പത് പോയിന്റുമായി 11-ാം സ്ഥാനത്താണ് ജിറോണയുള്ളത്. ഏഴു പോയിന്റുമായി 17-ാം സ്ഥാനത്താണ് എയ്ബര്‍. വൈകിട്ട് 7.45ന് ഗറ്റാഫെയും ലെവന്റെയും തമ്മിലാണ് മത്സരം. 9 പോയിന്റുമായി 9-ാം സ്ഥാനത്താണ് ഗറ്റാഫെയുള്ളത്. ഏഴ് പോയിന്റുമായി 16-ാം സ്ഥാനത്താണ് ലെവന്റെയുള്ളത്. രാത്രി 10ന് ആലാവെസും റയല്‍ മാഡ്രിഡും തമ്മിലാണ് മത്സരം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ തട്ടിമുട്ടി ജയിക്കുന്ന റയലിന് സീസണില്‍ കഷ്ടകാലമാണ്. ചാംപ്യന്‍സ് ലീഗിലെ തോല്‍വിയും ലീഗിലെ സമനിലയും റയലിന്റെ സമനില തെറ്റിക്കുന്നുണ്ട്. 14 പോയിന്റുമായി റയല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ബാഴ്‌സലക്കും 14 പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ ബാഴ്‌സയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

എവര്‍ട്ടനെതിരേ ലെയ്സ്റ്റര്‍ സിറ്റി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ ബേണ്‍ലി എഫ്.സിയും ഹഡ്ഡേഴ്‌സ്ഫീല്‍ഡും ഏറ്റുമുട്ടും. മറ്റൊരു മത്സരത്തില്‍ പട്ടികയിലെ നാലാം സ്ഥാനക്കാരായ ടോട്ടനവും കാര്‍ഡിഫ് സിറ്റിയും ഏറ്റുമുട്ടും. ക്രിസ്റ്റല്‍ പാലസ് വോല്‍വ്‌സിനെയും ലെയ്സ്റ്റര്‍ സിറ്റി എവര്‍ട്ടനെയും വാട്‌ഫോര്‍ഡ് ബേണ്‍മൗത്തിനെയും വിവിധ മത്സരങ്ങളില്‍ എതിരിടും.

സീരി എയില്‍ യുവന്റസ്
റോം: ഇറ്റാലിയന്‍ ലീഗായ സീരി എയില്‍ ഇന്ന് കരുത്തരായ യുവന്റസ് കളത്തിലിറങ്ങും. രാത്രി 9.30ന് ഉദിനെസിയുമായിട്ടാണ് യുവന്റസിന്റെ മത്സരം. ഇന്നത്തെ മത്സരത്തില്‍ യുവന്റസ് സ്‌ക്വാഡില്‍ റൊണാള്‍ഡോയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് 6.30ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ കഗ്ലിയാരിയും ബോലോഗ്നയും തമ്മില്‍ ഏറ്റുമുട്ടും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  19 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  19 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  19 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  19 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  19 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  19 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  19 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  19 days ago
No Image

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Kerala
  •  19 days ago
No Image

പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി

Kerala
  •  19 days ago