HOME
DETAILS
MAL
ട്രോളിങ് നിരോധനം അവസാനിക്കുന്നു; പ്രതീക്ഷയേടെ മത്സ്യത്തൊഴിലാളികള്‍
backup
July 31 2016 | 00:07 AM
കടപ്പുറം: സംസ്ഥാന സര്‍ക്കാറിന്റെ 47 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കുന്നതോടെ പുതിയ പ്രതീക്ഷയുമായി കടലില്‍ പോകാനുള്ള അവസാന ഘട്ടതയ്യാറെടുപ്പിലാണ് മത്സ്യതൊഴിലാളികള്‍.
അറുപതോളം ബോട്ടുകളാണ് മുനക്കകടവ് ഫിഷ് ലാന്റിങ് സെന്ററില്‍ നിന്ന് കടലില്‍ പോകുന്നത്. ഇതില്‍ ഭൂരിപക്ഷം ബോട്ടുകളും വരും ദിവസങ്ങളില്‍ കൊല്ലത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്.
അറ്റകുറ്റപണികള്‍ കഴിഞ്ഞ ബോട്ടുകള്‍ ഇന്നലെ നീറ്റിലിറക്കി. മത്സ്യ ബന്ധന സാമഗ്രികളായ വലകള്‍,റോപ്പ്, ഫ്രീസര്‍ .ജി.പി.എസ് സംവിധാനങ്ങളെല്ലാം ബോട്ടില്‍ സെറ്റ് ചെയ്തു തുടങ്ങി.
ബോട്ടുകളുടെ അറ്റകുറ്റപണികക്കും മറ്റും വന്‍തുകയാണ് ബോട്ടുടമകള്‍ക്ക് ചെലവായത്. നിരവധി പ്രയാസങ്ങളേയും പ്രതിസന്ധികളേയും തള്ളി നീക്കിയ മത്സ്യതൊഴിലാളികള്‍ കടലമ്മയുടെ കനിവ് പ്രതീക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."