HOME
DETAILS
MAL
ജാതി പറഞ്ഞ് ബി.ജെ.പി കൗണ്‍സിലറുടെ ആശംസ; വിവാദമായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് തടിയൂരി
backup
December 28 2020 | 11:12 AM
പാലക്കാട്: ജാതി പറഞ്ഞ് നഗരസഭ അധ്യക്ഷയെയും ഉപാധ്യക്ഷനെയും ആശംസ അറിയിച്ച് ബി.ജെ.പി കൗണ്‍സിലര്‍. പാലക്കാട് നഗരസഭ കൗണ്‍സിലറും ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറിന്റെ ഭാര്യയുമായ മിനിയാണ് ഫേസ്ബുക്കില്‍ ജാതി പറഞ്ഞ് പോസ്റ്റിട്ടത്.
'പാലക്കാട് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാനായി ഇ കൃഷ്ണദാസ് (നായര്‍ സമുദായം) ചെയര്‍പേഴ്സണ്‍ ആയി പ്രിയ അജയന് (മൂത്താന് സമുദായം) എന്നിവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു'വെന്നാണ് പോസ്റ്റ്.
പോസ്റ്റ് വ്യാപകമായി പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതോടെ പോസ്റ്റ് പിന്‍വലിച്ച് തടിയൂരി.
ചെയര്‍പേഴ്സണ്‍ സ്ഥാനം ലഭിക്കാത്തതില്‍ മിനി കൃഷ്ണകുമാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. പ്രിയ അജയന് എന്ന പുതുമുഖത്തെയാണ് പാര്‍ട്ടി പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."