കേരളത്തില്‍ താഴേത്തട്ടുമുതല്‍ നടപടി ഉണ്ടാകും; മോശം പ്രകടനമല്ല തെരഞ്ഞെടുപ്പില്‍ കാഴ്ച്ചവെച്ചത്: താരിഖ് അന്‍വര്‍
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ആവശ്യമുള്ള സ്ഥലങ്ങളില്‍ ബൂത്ത് തലം മുതല്‍ ജില്ലാതലം വരെ പുന:സംഘടനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം മുന്നറിയിപ്പാണ്. നിര്‍ദ്ദേശങ്ങള്‍ പലതും കിട്ടി. ചില മാറ്റങ്ങള്‍ ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടില്‍ പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്തും. ജില്ലാ തലത്തില്‍ പുനസംഘടനയുണ്ടാകും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സോണിയാ ഗാന്ധി സ്വീകരിക്കും. ജില്ലാ തലം മുതല്‍ താഴേക്ക് മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളിലൂടെയുള്ള പരസ്യവിഴുപ്പലക്കല്‍ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം ദോഷം ചെയ്യുമെന്നും പരാതികളും ആശങ്കകളും തന്നെ നേരിട്ട് അറിയിക്കാമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."