HOME
DETAILS

അനധികൃത വൃദ്ധസദനം പൂട്ടിച്ചു; നടത്തിപ്പുകാരിക്കെതിരേ കേസ്

  
backup
October 06, 2018 | 7:16 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%b5%e0%b5%83%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%b8%e0%b4%a6%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf

തൃശൂര്‍: യാതൊരു വിധ രേഖകളോ ലൈസന്‍സോ ഇല്ലാതെ തൃശൂര്‍ പൂങ്കുന്നം ഹരിനഗറില്‍ പ്രവര്‍ത്തിച്ചുവരുന്ന പാര്‍ക്ക് ഫീല്‍ഡ് എന്ന വൃദ്ധസദനം ജില്ലാ ഭരണകൂടം അടച്ചുപൂട്ടി.
നടത്തിപ്പുകാരിക്കെതിരേ തൃശൂര്‍ വെസ്റ്റ് പൊലിസ് കേസെടുത്തു. അന്തേവാസികളായ വൃദ്ധജനങ്ങളെ യാതൊരു പരിരക്ഷയും നല്‍കാതെ പൂട്ടിയിട്ടുവെന്ന പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് സബ് കലക്ടര്‍ ഡോ. രേണുരാജ്, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ എസ്. സുലക്ഷണ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാപനം പൂട്ടിയത്. പരിതാപകരമായ അവസ്ഥയില്‍ കഴിഞ്ഞ ഇവിടുത്തെ അന്തേവാസികളെ രാമവര്‍മ്മപുരത്തെ സര്‍ക്കാര്‍ വൃദ്ധ സദനത്തിലേക്ക് മാറ്റി. മൂന്ന് പേരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.
ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചു. സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയായ മീര എന്നയാള്‍ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കി. സംഭവം സംബന്ധിച്ച് തൃശൂര്‍ വെസ്റ്റ് പൊലിസ് അന്വേഷണം തുടങ്ങി. ഓരോ അന്തേവാസിയുടെ പേരിലും സംഭാവനയായി രണ്ടര ലക്ഷം രൂപയും പ്രതിമാസം പതിനാറായിരം രൂപയും മുതല്‍ മുകളിലേക്കും രസീത് നല്‍കാതെ കൈപ്പറ്റിയായിരുന്നു പാര്‍ക്ക് ഫീഡിന്റെ പ്രവര്‍ത്തനം. ഓര്‍ഫേനജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതിയോ, തൃശൂര്‍ കോര്‍പ്പറേഷന്റെ ലൈസന്‍സോ, ആവശ്യമായ രേഖകളോ ഇല്ലാതെയായിരുന്നു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ലളിതാംബിക, രാവുണ്ണി പരിശോധനയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തീരാങ്കാവിൽ 21കാരൻ സ്വയം വെടിവെച്ചു മരിച്ചു; തോക്ക് റൈഫിൾ ക്ലബ് അംഗത്തിന്റേതെന്ന് പ്രാഥമിക വിവരം, പൊലിസ് അന്വേഷണം ആരംഭിച്ചു

crime
  •  2 months ago
No Image

ഭക്തി സാന്ദ്രം, ശുഭ്ര സാഗരം അറഫാത്; ആത്മ നിർവൃതിയിൽ തീർത്ഥാടക ലക്ഷങ്ങൾ

Saudi-arabia
  •  2 months ago
No Image

കർണാടക കോൺഗ്രസിൽ വൻ രാഷ്ട്രീയ അഴിച്ചുപണി: നേതൃമാറ്റത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയെന്ന് സൂചന; വ്യാഴാഴ്ച സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും

National
  •  2 months ago
No Image

മുക്കത്ത് പെരുന്നാൾ വിപണിയെച്ചൊല്ലി വൻ സംഘർഷം; തെരുവുകച്ചവടക്കാരും വസ്ത്ര വ്യാപാരികളും തെരുവിൽ ഏറ്റുമുട്ടി, പൊലിസ് ഇടപെട്ടു

crime
  •  2 months ago
No Image

അന്ന് മുംബൈയോട് ചെയ്തത് ഇന്ന് ഗുജറാത്തിന് തിരിച്ചുകിട്ടി! സ്വന്തം റെക്കോർഡ് സ്വന്തം മണ്ണിൽ തകരുന്നത് കണ്ട് ടൈറ്റൻസ്

Cricket
  •  2 months ago
No Image

ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: എസ്‌.ഐ.ടി പ്രതി ചേർത്ത മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യാപേക്ഷ നൽകി; കോടതി ജൂൺ രണ്ടിന് പരിഗണിക്കും

crime
  •  2 months ago
No Image

മുഹമ്മദ് ഷമിയുടെ നെഞ്ച് തകർത്ത് റെക്കോർഡ് വേട്ട; ഒരൊറ്റ മത്സരത്തിൽ റബാഡ സ്വന്തമാക്കിയത് രണ്ട് ലോക റെക്കോർഡുകൾ!

Cricket
  •  2 months ago
No Image

ട്രംപിന്റെ നീക്കങ്ങളിൽ നെതന്യാഹുവിന് ആശങ്ക; 'വാഷിംഗ്ടണിൽ സ്വാധീനമില്ലെന്ന്' സമ്മതിച്ച് ഇസ്റാഈൽ പ്രധാനമന്ത്രി, അടിയന്തര സുരക്ഷാ യോഗം വിളിച്ചു

International
  •  2 months ago
No Image

റയൽ മാഡ്രിഡിനോട് ഇത്രയും വലിയ ചതിയോ? ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ സ്പെയിൻ കോച്ചിനെതിരെ തിരിഞ്ഞ് ആരാധകർ!

Football
  •  2 months ago
No Image

ഈദിന് മുന്നോടിയായി 226 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ബഹ്‌റൈന്‍ രാജാവ്

bahrain
  •  2 months ago