HOME
DETAILS
MAL
വിയോജനാഭിപ്രായമുള്ളവരെ പുറത്താക്കാമെന്ന ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി
backup
July 25 2019 | 19:07 PM
തിരുവനന്തപുരം: ആള്‍ക്കൂട്ടക്കൊലകള്‍ക്കെതിരേ പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ അധിക്ഷേപിച്ച ബി.ജെ.പി നേതാവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ വ്യാപക പ്രതിഷേധം. വിയോജനാഭിപ്രായമുള്ളവരെ പുറത്താക്കാമെന്ന ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘ്പരിവാര്‍ ഭീഷണി പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. ആ വഴിക്കുള്ള നീക്കങ്ങള്‍ ഇവിടെ അനുവദിക്കുന്ന പ്രശ്‌നമേയില്ലെന്നും ഇത്തരംനീക്കങ്ങളെ സാംസ്‌കാരിക സമൂഹം അതിശക്തമായി ചെറുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."