HOME
DETAILS

കാനത്തിനെതിരേ പോസ്റ്ററൊട്ടിച്ച സംഭവത്തില്‍ മൂന്ന് പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

  
backup
July 27, 2019 | 2:37 PM

three-leaders-dismissed-from-cpi-for-sticking-poster-against-kaanam-rajendran

ആലപ്പുഴ: സി.പി.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസ് മതിലില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ പോസ്റ്ററൊട്ടിച്ച മൂന്ന് പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം ജയേഷ് മണ്ഡലം കമ്മിറ്റി അംഗം ഷിജു, കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ എന്നിവരെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കിയിരിക്കുന്നത്.

ഇതില്‍ ജയേഷ്, ഷിജു എന്നിവരെ പൊലിസ് പുറത്താക്കിയിരുന്നു. കൃഷ്ണകുമാര്‍ ഒളിവിലാണ് എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം രാത്രിയാണ് മതിലില്‍ കാനത്തിനെതിരേയുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. അതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. തുടര്‍ന്ന് പോസ്റ്റര്‍ ഒട്ടിക്കാനെത്തിയ സംഘം സഞ്ചരിച്ച കാര്‍ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

കാര്‍ ഉടമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്നും കാര്‍ സുഹൃത്ത് കൊണ്ടുപോയതാണന്നുമാണ് പറഞ്ഞത്. അമ്പലപ്പുഴ സ്വദേശിയാണ് ഇയാള്‍. അതേസമയം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ സി.പി.ഐ നേതാക്കള്‍ തന്നെയാണെന്ന കാര്യം പുറത്തുവന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ പാസ്‌പോർട്ടുള്ള പ്രവാസികൾക്ക് എസ്ഐആർ വോട്ടർ പട്ടികയിൽ പേര് ചേർക്കാനാവുന്നില്ല; നടപടിയാവശ്യപ്പെട്ട് കെ. സൈനുൽ ആബിദീൻ

Kerala
  •  a day ago
No Image

റുസ്താഖില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; മോട്ടോര്‍സൈക്കിളുകളും കാറുകളും പിടിച്ചെടുത്ത് പൊലീസ്

oman
  •  a day ago
No Image

ദെയ്‌റയിലെ ട്രേഡിംഗ് കമ്പനിയിൽ പട്ടാപ്പകൽ കൊള്ള; 3 ലക്ഷം ദിർഹവുമായി കടന്ന സംഘത്തെ പിടികൂടി ദുബൈ പൊലിസ്

uae
  •  a day ago
No Image

ദ്രാവിഡിനെ പോലെ രാജ്യത്തിനായി എന്തും ചെയ്യാൻ ആ താരം തയ്യാറാണ്: കൈഫ്

Cricket
  •  a day ago
No Image

'എല്‍ഡിഎഫിനൊപ്പം,നിയമസഭ തെരഞ്ഞെടുപ്പില്‍ 13 സീറ്റുകള്‍ ആവശ്യപ്പെടും' ; യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമെന്ന് ജോസ് കെ മാണി

Kerala
  •  a day ago
No Image

ഡൽഹിയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കുന്നവരുടെ എണ്ണം കുത്തനെ കൂടി; ഞെട്ടിക്കുന്ന കണക്ക് പുറത്ത്

National
  •  a day ago
No Image

കൊച്ചി എളമക്കരയില്‍ ആച്ഛനും ആറ് വയസുകാരി മകളും മരിച്ച നിലയില്‍

Kerala
  •  a day ago
No Image

വാദം പൂര്‍ത്തിയായി; മൂന്നാം ബലാത്സംഗക്കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ 

Kerala
  •  a day ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതീജിവിതയെ അധിക്ഷേപിച്ചു; രഞ്ജിത പുളിക്കല്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

ബിജെപിക്ക് തിരിച്ചടി; മുകുൾ റോയിയെ അയോഗ്യനാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിയ്ക്ക് സുപ്രിംകോടതി സ്റ്റേ

National
  •  a day ago

No Image

കേരളത്തിൽ 'പുതുയുഗം' പിറക്കും; വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ 'പുതുയുഗ യാത്ര’ ഫെബ്രുവരി ആറ് മുതൽ

Kerala
  •  2 days ago
No Image

In Depth Story: ഇറാനെതിരായ യു.എസ് ആക്രമണം: ഗള്‍ഫ് രാഷ്ട്രങ്ങളുടെ അവസാന നിമിഷത്തെ ഡീലിങ് നിര്‍ണായകമായി, കട്ടക്ക് നിന്ന് തുര്‍ക്കിയും ഈജിപ്തും; നെതന്യാഹുവിന് പോലും താല്‍പ്പര്യമില്ല

Saudi-arabia
  •  2 days ago
No Image

കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ടു; പായ വിരിച്ച് സമീപത്ത് ഉറങ്ങി യുവാവ്, കണ്ണുതുറന്നപ്പോള്‍ മുന്നില്‍ പൊലിസ്

Kerala
  •  2 days ago
No Image

'വര്‍ഗീയതയാവാം, സര്‍ഗാത്മകത ഇല്ലാത്തവര്‍ അധികാരത്തിലിരിക്കുന്നത് കൊണ്ടുമാവാം; എട്ട് വര്‍ഷമായി ബോളിവുഡില്‍ അവസരമില്ല' തുറന്ന് പറഞ്ഞ് എ.ആര്‍ റഹ്‌മാന്‍ 

National
  •  2 days ago