HOME
DETAILS

അദാനിക്കെതിരേ ആസ്‌ത്രേലിയയില്‍ കത്തുന്നത്

  
backup
July 29 2019 | 21:07 PM

%e0%b4%85%e0%b4%a6%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%86%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b2

 

 

ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് 2010ല്‍ ആസ്‌ത്രേലിയയിലെ ഗലീലി ബേസിനില്‍ കാര്‍മൈക്കല്‍ കല്‍ക്കരി ഖനികള്‍ വാങ്ങി. 10,000 കോടി ഇന്ത്യന്‍ രൂപയുടെ പദ്ധതിയായിരുന്നു അദാനിയുടേത്. എന്നാല്‍ 2019 ജൂണ്‍ വരെ പദ്ധതി നടപ്പാക്കാന്‍ സാധിച്ചില്ല. അദാനിയുടെ ഇന്ത്യയിലെ ക്രിമിനല്‍പശ്ചാത്തലം ചൂണ്ടിക്കാട്ടി പ്രദേശവാസികളും പരിസ്ഥിതി സംഘടനകളും കോടതിയെ സമീപിച്ചതോടെയായിരുന്നു അത്. കഴിഞ്ഞ മാസം അദാനിക്ക് അധികൃതരുടെ പരിസ്ഥിതി ക്ലിയറന്‍സ് കിട്ടിയെങ്കിലും സമരത്തിന്റെ തീച്ചൂളയിലാണ് പ്രദേശം. 26 സബ്‌സിഡറി കമ്പനികളാണ് അദാനി ആസ്‌ത്രേലിയയില്‍ രജിസ്റ്റര്‍ ചെയ്തത്.
കൂടാതെ ബ്രിട്ടന് കീഴിലുള്ള കെയ്മന്‍ ഐലന്‍ഡിലും 13 കമ്പനികള്‍ അദാനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗലീലി ബേസിനിലെ പദ്ധതിയ്ക്ക് റെയില്‍വേ ലൈനുണ്ടാക്കാന്‍ ഒരു ബില്യന്‍ ഡോളര്‍ അദാനി വായ്പ ചോദിച്ചിട്ടുണ്ട്. എന്നാല്‍, പദ്ധതി നടത്തുന്നത് ആസ്‌ത്രേലിയയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയല്ല, പകരം കെയ്മന്‍ ഐലന്റില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണ്. ഇതു തന്നെ തട്ടിപ്പാണെന്നാണ് ആസ്‌ത്രേലിയയിലെ സന്നദ്ധ സംഘടനകള്‍ പറയുന്നത്.
അദാനിക്ക് ഇന്ത്യയിലെന്തും ചെയ്യാം. എതിര്‍വായകളെ പണം കൊണ്ട് അടക്കാവുന്നതേയുള്ളൂ. എന്നാല്‍ ആസ്‌ത്രേലിയയില്‍ അങ്ങനെയല്ല കാര്യം. ഖനന പദ്ധതിയ്ക്കായി അദാനി ഗ്രൂപ്പിന് ഒരു ബില്യന്‍ ഡോളര്‍ വായ്പ നല്‍കാന്‍ ആസ്‌ത്രേലിയന്‍ ഫെഡറല്‍ ഗവണ്‍മെന്റ് ആദ്യം തീരുമാനിച്ചിരുന്നു. സെന്‍ട്രല്‍ ക്വീന്‍സ് ലാന്‍ഡ് ഗലീലി ബേസിനിലെ ധാതുസമ്പുഷ്ട മേഖല നേരത്തെ തന്നെ അദാനി കണ്ണുവച്ചതാണ്. എന്നാല്‍ പിന്നീടങ്ങോട്ട് എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. അദാനിയെപ്പോലൊരു ഭീമന് അതിന്റെ പണത്തിന്റെ ദുര്‍മേദസ് വര്‍ധിപ്പിക്കാന്‍ സഹായം നല്‍കരുതെന്ന ആഹ്വാനവുമായി ആസ്‌ത്രേലിയയിലെ എണ്‍വയന്‍മെന്റല്‍ ജസ്റ്റിസ് ആസ്‌ത്രേലിയ, എര്‍ത്ത് ജസ്റ്റിസ് എന്നീ സന്നദ്ധ സംഘടനകള്‍ രംഗത്തുവന്നു. അതോടെ പദ്ധതി അവിടെ കിടന്നു. പിന്നീടിപ്പോഴാണ് പദ്ധതിയ്ക്ക് അനുമതിയാവുന്നത്. നാട്ടുകാര്‍ സമരം തുടങ്ങിയതോടെ സമ്മര്‍ദത്തിലാണ് സര്‍ക്കാര്‍. സമരം സംബന്ധിച്ച് റിപോര്‍ട്ട് ചെയ്തതിന് ഫ്രഞ്ച് പത്രപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത ആസ്‌ത്രേലിയയ്ക്ക് പിന്നീടത് പിന്‍വലിക്കേണ്ടി വന്നു.
കള്ളപ്പണത്തിന്റെയും കുറ്റകൃത്യങ്ങളുടെയും നാമറിയാത്ത ചരിത്രമുണ്ട് അദാനിക്ക്. 2014ല്‍ മൗറീഷ്യസില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങാന്‍ അദാനി 9,048.8 കോടി രൂപ ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയി. എന്നാല്‍ 3,580.8 കോടിയുടെ സാധനങ്ങളാണ് യഥാര്‍ഥത്തില്‍ വാങ്ങിയത്. ബാക്കിയുള്ള 5,468 കോടി മൗറീഷ്യസ് ഹോള്‍ഡിങ് കമ്പനിയില്‍ രഹസ്യമായി നിക്ഷേപിച്ചു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ഉപകരണങ്ങളുടെ വില 60 ശതമാനത്തില്‍ അധികം ഉയര്‍ത്തിക്കാട്ടി കള്ളപ്പണ നിക്ഷേപം മറച്ചുവയ്ക്കുകയായിരുന്നു അദ്ദേഹം. വിവരം എന്‍ഫോഴ്‌സ്‌മെന്റ് അറിഞ്ഞു. നരേന്ദ്രമോദിയുടെ സുഹൃത്തിനെതിരേ അന്വേഷണം നടത്താന്‍ ധൈര്യമുള്ള എന്‍ഫോഴ്‌മെന്റൊന്നും ഇന്ത്യയിലുണ്ടായിരുന്നില്ല.
മൗറീഷ്യസ് ഹോള്‍ഡിങ് കമ്പനിയാണ് തട്ടിപ്പില്‍ അദാനിയുടെ പങ്കാളി. കമ്പനി നടത്തുന്നത് അദാനിഗ്രൂപ്പ് മേധാവി ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് ശാന്തിലാല്‍ അദാനി. സിംഗപ്പൂരിലെ നിരവധി കമ്പനികളുടെ ഡയരക്ടറാണ് വിനോദ്. ഈ സിംഗപ്പൂര്‍ കമ്പനികളാണ് ആസ്‌ത്രേലിയയില്‍ അദാനി ഗ്രൂപ്പിന്റെ സബ്‌സിഡറികളുടെ ഉടമസ്ഥന്‍. ഫലത്തില്‍ എല്ലാം അദാനിയുടേതാണ്. കള്ളപ്പണ നിക്ഷേപത്തിന്റെ കേന്ദ്രം കൂടിയായ കെയ്മന്‍ ഐലന്‍ഡിലാണ് ഈ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫലത്തില്‍ ആസ്‌ത്രേലിയന്‍ പദ്ധതി അദാനിക്ക് എങ്ങോട്ട് വീശിയാലും കാശ് വീഴ്ത്താന്‍ ശേഷിയുള്ള ഇരുതലമൂര്‍ച്ചയുള്ളതാണ്.
ആസ്‌ത്രേലിയയിലെ പരിസ്ഥിതി സംഘടനകള്‍ അദാനിക്കെതിരായി തയാറാക്കിയ റിപോര്‍ട്ടില്‍ ഇന്ത്യയിലെ കുറ്റകൃത്യങ്ങളാണ് കാര്യമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2011ല്‍ അദാനിയുടെ ഒരു ഖനനക്കപ്പല്‍ മുംബൈ തീരത്ത് മുങ്ങി. വന്‍തോതില്‍ എണ്ണയും 60,054 മെട്രിക് ടണ്‍ കല്‍ക്കരിയുമാണ് അത് കടലിലേക്ക് പടര്‍ത്തിയത്. ആറുവര്‍ഷത്തോളമായിട്ടും പരിസ്ഥിതിയ്ക്ക് നാശമുണ്ടാക്കുന്ന ഈ വസ്തുക്കള്‍ നീക്കം ചെയ്യാന്‍ അദാനിയൊന്നും ചെയ്തില്ല. ഇതുമൂലം നദീതീരത്തെ കണ്ടല്‍ക്കാടുകള്‍ നശിച്ചു. ബീച്ചുകളില്‍ മാലിന്യം നിറഞ്ഞു. പ്രദേശത്തെ കടല്‍സമ്പത്തിനും മുംബൈ ടൂറിസം മേഖലയ്ക്കും നാശമുണ്ടായി. 2016ല്‍ ദേശീയ ഹരിത കോടതി 4.63 കോടി രൂപ പിഴ വിധിച്ചു. ഇതൊന്നും പരിസ്ഥിതി മലിനീകരണം തുടരാന്‍ അദാനിയ്ക്ക് തടസ്സമായിരുന്നില്ല.
ഗുജറാത്തിലെ മുന്‍ദ്രയില്‍ അദാനിയുടെ കല്‍ക്കരി പ്ലാന്റ് പരിസ്ഥിതിയ്ക്കും സമീപവാസികള്‍ക്കും വന്‍ദോഷമുണ്ടാക്കുന്നതാണെന്ന് കണ്ടെത്തിയതാണ്. 75 ഹെക്ടര്‍ കണ്ടല്‍ക്കാടുകള്‍ അദാനി മണ്ണിട്ട് നികത്തി. മണലെടുത്തു കടലിന് ആഴംകൂട്ടി. മണ്ണിട്ട് ജലസ്രോതസ്സുകള്‍ തടഞ്ഞു. ഇതോടെ പ്രദേശത്തെ മത്സ്യസമ്പത്ത് നശിച്ചു. ഭൂഗര്‍ഭജലം ഉപ്പുരസമുള്ളതായി മാറിയതിനാല്‍ പരിസരത്ത് ശുദ്ധജലമില്ലാതായി. തൊട്ടടുത്ത ഗ്രാമത്തില്‍ പ്രളയമുണ്ടായി. പാരമ്പര്യമത്സ്യത്തൊഴിലാളികളായ നാട്ടുകാര്‍ ദുരിതത്തിലായി. പരിസ്ഥിതി മലിനീകരണത്തെ ചോദ്യം ചെയ്തവരെ കൈക്കൂലി നല്‍കിയും അല്ലാതെയും അദാനിസംഘം ഒതുക്കിയെന്ന് നാട്ടുകാര്‍ പറയുന്നു. അദാനി തുറമുഖം വന്നതോടെ 80 കുടുംബങ്ങള്‍ക്കാണ് ഹാസിറ മത്സ്യബന്ധന തുറമുഖത്തേക്ക് പ്രവേശനമില്ലാതായത്. ഹാസിറ തുറമുഖത്ത് നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍ അതൊന്നും കാര്യമാക്കാതെ കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചു നിര്‍മാണം തുടങ്ങുകയായിരുന്നു.
ജാര്‍ഖണ്ഡിലെ ആദിവാസി മേഖലയില്‍ രണ്ടു പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ട അദാനി പൊലിസിന് കൈക്കൂലി നല്‍കിയും ഭീഷണിപ്പെടുത്തിയുമാണ് നാട്ടുകാരുടെ എതിര്‍പ്പ് തടഞ്ഞത്. നാട്ടുകാരുടെ ഭൂമി ചില്ലിക്കാശിന് സര്‍ക്കാര്‍ അടിച്ചുമാറ്റി ഇദ്ദേഹത്തിന് നല്‍കി. പൊലിസുകാരുടെ വന്‍ സംഘം ചുറ്റും നിന്നാണ് ഭൂമി വാങ്ങല്‍ച്ചടങ്ങ് നടത്തിയത്. എന്നാല്‍ പിന്നീട് ശക്തമായ എതിര്‍പ്പുയര്‍ന്നു. കൂടുതല്‍ വില നല്‍കാമെന്ന് സര്‍ക്കാരിന് സമ്മതിക്കേണ്ടി വന്നു. 2011ല്‍ കര്‍ണാടകയില്‍ അദാനി 7.7 മില്യന്‍ ടണ്‍ ഇരുമ്പയിര് കടത്തിയത് മറച്ചുവയ്ക്കാന്‍ കൈക്കൂലി നല്‍കിയത് അന്വേഷിക്കുന്നത് കര്‍ണാടക ഓംബുഡ്‌സ്മാനാണ്. പൊലിസും രാഷ്ട്രീയക്കാരും തുടങ്ങി അളവു തൂക്ക ഡിപ്പാര്‍ട്ട്‌മെന്റിന് വരെ കൈക്കൂലി നല്‍കിയതായി ഓംബുഡ്‌സ്മാന്‍ കണ്ടെത്തി.
ഇന്തോനേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത കല്‍ക്കരിയുടെ ഗുണനിലവാരത്തിലും അളവിലും തട്ടിപ്പ് നടത്തിയതിന് അദാനി ഗ്രൂപ്പിന് കീഴിലുള്ള ആറു കമ്പനികളാണ് നിലവില്‍ അന്വേഷണം നേരിടുന്നത്. നികുതി വെട്ടിക്കാന്‍ അളവ് കുറച്ചു കാണിച്ച കേസ് വേറെയുണ്ട്. ഇതേ സാധനം അനുവദിച്ചതിലും കൂടുതല്‍ വിലയ്ക്ക് വിറ്റതാണ് മറ്റൊന്ന്. ഇത്തരത്തില്‍ അദാനി തട്ടിയെടുത്തത് 200 മില്യന്‍ ഡോളറിന് തുല്യമായ തുക.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ കുറഞ്ഞ വിലയ്ക്കാണ് മുന്‍ദ്രയില്‍ അദാനി ഭൂമി കൈക്കലാക്കിയത്. 14 ഗ്രാമങ്ങള്‍ അതോടെ ഇല്ലാതായി. 14,305 ഏക്കര്‍ ഭൂമി മോദി നല്‍കിയത് ചതുരശ്രമീറ്ററിന് ഒരു രൂപ മുതല്‍ 32 രൂപ വരെ മാത്രം വില കണക്കാക്കിയാണ്. ഇതില്‍ 1,840 ഹെക്ടര്‍, 168.42 ഹെക്ടര്‍ എന്നിങ്ങനെ വരുന്ന രണ്ടു വനഭൂമി അനധികൃതമായി ഉള്‍പ്പെടുത്തിയതായി സി.എ.ജി കണ്ടെത്തി.2013ല്‍ ഗുജറാത്തില്‍ വൈദ്യുതി ക്ഷാമമുണ്ടായപ്പോള്‍ സര്‍ക്കാര്‍ സഹായത്തോടെ ജനങ്ങള്‍ക്ക് അദാനി വൈദ്യുതി വിറ്റു. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നല്‍കാന്‍ മറ്റു കമ്പനികള്‍ തയാറായിരുന്നെങ്കിലും ഗുജറാത്ത് സര്‍ക്കാര്‍ അവരുടെ ടെന്‍ഡറുകള്‍ തടഞ്ഞു. വാതകവിപണിയില്‍ തട്ടിപ്പ് കാട്ടിയതിന് 2014ല്‍ അദാനിയ്ക്ക് കോടികള്‍ പിഴ ചുമത്തി. ആഭരണവിപണിയിലും വ്യവസായം നടത്തുന്ന അദാനി കള്ളപ്പണം വെളുപ്പിക്കുകയും 195 മില്യന്‍ ഡോളറിന് തുല്യമായ തുക തട്ടിപ്പ് നടത്തിയെന്നും കണ്ടെത്തിയത് ഇന്ത്യന്‍ ആദായനികുതി വകുപ്പാണ്. ഡയമണ്ടും മറ്റും ഇറക്കുമതി നടത്തിയതിലും അളവു തൂക്കത്തിലും തട്ടിപ്പ് നടത്തിയ അദാനി പിടിക്കപ്പെട്ടതോടെ പണമടച്ച് കേസില്‍ നിന്ന് തടിയൂരി.
ഗുജറാത്തിലെ അദാനിയുടെ ആഡംബര പാര്‍പ്പിട പദ്ധതികളില്‍ ബാലവേലയും അടിമവേലയുമുണ്ട്. മുന്‍ദ്രയില്‍ കല്‍ക്കരിവൈദ്യുതി നിലയത്തില്‍ സുരക്ഷാ സൗകര്യമില്ലാത്തതിനാല്‍ 21 തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. അതില്‍ ഏഴു പേര്‍ പിന്നീട് മരിച്ചു. തിറോറയിലെ ഫാക്ടറില്‍ സ്‌ഫോടനത്തില്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടുവെന്നും അദാനിയ്‌ക്കെതിരായി ആസ്‌ത്രേലിയന്‍ സന്നദ്ധസംഘടനകള്‍ തയാറാക്കിയ റിപോര്‍ട്ട് പറയുന്നു. ഇതൊന്നും ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യാറില്ല. ഇന്ത്യയില്‍ അദാനിയെന്ത് ചെയ്യുന്നുവെന്നറിയാന്‍ നാം ആസ്‌ത്രേലിയയില്‍പ്പോയി വായിക്കേണ്ടിവരുമെന്ന് സാരം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  11 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  11 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  11 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  11 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  11 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  11 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  11 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  11 days ago