അര്‍ഹരായവര്‍ക്കെല്ലാം ഉടനെ പട്ടയം നല്‍കും: മന്ത്രി
ആലപ്പുഴ: ജില്ലയില്‍ പട്ടയത്തിനായി ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ നവംബര്‍ അവസാനത്തോടെ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.
ജില്ലാതല പട്ടയമേള ചെങ്ങന്നൂര്‍ വൈ.എം.സി.എ ഹാളില്‍ ഇന്നലെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഭൂരഹിതരായവര്‍ക്കെല്ലാം ഭൂമിയും കൈവശഭൂമിക്ക് പട്ടയവും നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും റവന്യൂ വകുപ്പ് ഇക്കാര്യത്തില്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ വന്നതിനുശേഷം ജില്ലയില്‍ ഇതുവരെ 479 പേര്‍ക്ക് പട്ടയവും 22 പേര്‍ക്ക് കൈവശാവകാശ രേഖയും നല്‍കിയിട്ടു.
ഇന്ന് 142 പട്ടയവും ഒരു കൈവശാവകാശ രേഖയും നല്‍കി. ശേഷിക്കുന്ന 872 അപേക്ഷകര്‍ക്ക് നവംബര്‍ അവസാനത്തോടെ പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പട്ടയത്തിന ലഭിക്കുന്ന എല്ലാ അപേക്ഷകളിലും സര്‍ക്കാര്‍ തീരുമാനം വേഗത്തില്‍ എടുക്കും.
പ്രളയത്തിന്റെ നാശനഷ്ടക്കണക്കുകള്‍ ശേഖരിച്ച് പൂര്‍ത്തിയായിട്ടില്ല. ഇതുവരെ പതിനയ്യായിരത്തോളം വീടുകള്‍ സംസ്ഥാനത്ത് പൂര്‍ണമായി തകര്‍ന്നു. 1,25,000 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി.
ഒരു സംസ്ഥാന സര്‍ക്കാരിന് താങ്ങാന്‍ കഴിയുന്നതിലേറെ വലിയ നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായത്. മൂന്നുലക്ഷത്തി തൊണ്ണൂറായിരം കുടുംബങ്ങള്‍ ക്യാംപില്‍ കഴിഞ്ഞ സ്ഥലത്ത് ഇതുവരെ ഏഴ് ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് 10,000 രൂപ നാശനഷ്ടം സര്‍ക്കാര്‍ നല്‍കിയത്. അര്‍ഹതപ്പെട്ട ഒരാള്‍ക്കുപോലും ധനസഹായം കിട്ടാതിരിക്കില്ല.
എന്നാല്‍ അനര്‍ഹരായവര്‍ ഇത് കൈപ്പറ്റുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥരും സമൂഹവും ജാഗ്രതപാലിക്കണമെന്ന് മന്ത്രി പറഞ്ഞു. സജി ചെറിയാന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എസ്.സുഹാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.വിവേക്, എ.ഡി.എം ഐ.അബ്ദുള്‍ സലാം, സബ്കലക്ടര്‍ വി.ആര്‍.കൃഷ്ണതേജ, പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് ശിവന്‍കുട്ടി ഐലാരത്തില്‍, ഡെപ്യൂട്ടി കലക്ടര്‍ സന്തോഷ്‌കുമാര്‍, തഹസില്‍ദാര്‍ കെ.ബി.ശശി, ആര്‍.ഡി.ഒ അതുല്‍ എസ്.നാഥ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."