HOME
DETAILS

ആരോഗ്യ മേഖലയില്‍ സമഗ്ര വികസനം: സര്‍ക്കാരിന്റെ പ്രഖ്യാപനം പാഴ്‌വാക്കാകുന്നു

  
backup
May 31 2017 | 21:05 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0-%e0%b4%b5

 

എരുമപ്പെട്ടി: ആരോഗ്യ മേഖലയില്‍ സമഗ്ര വികസനമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം പാഴ് വാക്കാകുന്നു. നൂറു കണക്കിന് നിര്‍ധന രോഗികള്‍ക്ക് ഏക ആശ്രയമായ എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയിലെ കിടത്തി ചികിത്സ വീണ്ടും നിര്‍ത്തിവെച്ചു. അവഗണന നേരിടുന്ന ആശുപത്രി മന്ത്രി എ.സി മൊയ്തീന്റെ നിയോജക മണ്ഡലത്തില്‍. സ്റ്റാഫ് നഴ്‌സിന്റെ കുറവാണ് ഇത്തവണയും കിടത്തി ചികിത്സയും ഉച്ചതിരിഞ്ഞുള്ള പരിശോധനയും നിര്‍ത്തിവെക്കാന്‍ ഇടയാക്കിയത്.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യാരോഗ്യ കേന്ദ്രമായ എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്ര തവണ കിടത്തി ചികിത്സ നിര്‍ത്തിവെച്ചിട്ടുണ്ടെന്ന് ചോദിച്ചാല്‍ കൃത്യമായി ഒരു ഉത്തരം നല്‍കാന്‍ അധികൃതര്‍ക്ക് ആവില്ല.
അത്രമാത്രം അവഗണയാണ് അര നൂറ്റാണ്ടിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ സര്‍ക്കാര്‍ ആതുരാലയം നേരിട്ട്‌കൊണ്ടിരിക്കുന്നത്. 2005ല്‍ എം.എല്‍.എയായിരുന്ന എ.സി മൊയ്തീന്റെ ശ്രമഫലമായിട്ടാണ് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ആശുപത്രി സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്. എന്നാല്‍ ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെ നിയമിക്കുന്നതിനും മാറി മാറി ഭരണം കയ്യാളിയ സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല.
എരുമപ്പെട്ടി, കടങ്ങോട്. വേലൂര്‍, വരവൂര്‍ എന്നീ നാല് പഞ്ചായത്തുകളിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏക ആശ്രയമായ എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രി ഇന്നും അസൗകര്യങ്ങളുടെ നിറവിലാണ് പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും സേവനം ലഭിക്കേണ്ട ആശുപത്രി ജീവനക്കാരുടെ കുറവ് മുലം ഒ.പി പരിശോധന കഴിഞ്ഞാല്‍ അടച്ച് പൂട്ടി പോകുന്ന സാഹചര്യമാണുള്ളത്. സാമൂഹ്യാരോഗ്യ കേന്ദ്രമെന്ന് പേര് ലഭിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ രേഖകളില്‍ ജീവനക്കാരുടെ തസ്തിക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റേതായതിനാലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകാന്‍ ഇടയാക്കുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് സ്ഥലം മാറിപ്പോയ സ്റ്റാഫ് നഴ്‌സിന് പകരം നിയമനം ലഭിച്ച നഴ്‌സ് ചാര്‍ജ്ജെടുക്കാത്തതാണ് നിലവില്‍ കിടത്തി ചികിത്സ മുടങ്ങാന്‍ കാരണം. സര്‍ക്കാര്‍ തലത്തില്‍ സമൂഹ്യാരോഗ്യ കേന്ദ്രത്തിനാവശ്യമായ ജീവനക്കാരെ നിയമിച്ചാല്‍ മാത്രമെ ആശുപത്രിയുടെ പ്രവര്‍ത്തനം തടസമില്ലാതെ നടക്കുകയുള്ളു. നിലവില്‍ ഒ.പിയിലുള്ള സ്റ്റാഫ് നഴ്‌സും ജൂണ്‍ മാസം അവസാനത്തോടെ അവധിയില്‍ പ്രവേശിക്കും.
ഇതൊടെ ഒ.പി ചികിത്സ കൂടി നിര്‍ത്തിവെക്കേണ്ട സാഹചര്യമാണുള്ളത്. ആരോഗ്യമേഖലയില്‍ സമഗ്രവികസം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ വര്‍ഷങ്ങളുടെ സേവന പാരമ്പര്യമുള്ള എരുമപ്പട്ടി സര്‍ക്കാര്‍ ആശുപത്രിയോട് കാണിക്കുന്ന അവഗണ വന്‍ പ്രതിഷേധത്തിന് ഇടയാക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago
No Image

ദമാമിൽ ഫ്ലാറ്റിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം: മൂന്ന് മരണം, മൂന്ന് പേർക്ക് ഗുരുതരം, 20 പേർക്ക് പരിക്ക്

Saudi-arabia
  •  2 months ago
No Image

രജനീകാന്ത് ആശുപത്രിയില്‍

National
  •  2 months ago
No Image

സലൂണില്‍ മുടി വെട്ടാന്‍ പോകുമ്പോള്‍ സൂക്ഷിച്ചോളൂ...! മുടിവെട്ടുമ്പോള്‍ മസാജിന്റെ പേരില്‍ കഴുത്തു തിരിച്ചു- യുവാവിന് മസ്തിഷ്‌കാഘാതം

Kerala
  •  2 months ago
No Image

പീഡനക്കേസില്‍ നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

Kerala
  •  2 months ago