HOME
DETAILS

പ്ലസ്‌വണ്‍ ക്ലാസ് ആരംഭം അനിശ്ചിതത്വത്തില്‍

  
backup
June 01, 2017 | 2:11 AM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b5%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b4%82%e0%b4%ad%e0%b4%82

മലപ്പുറം: പ്ലസ് വണ്‍ ഒഴികെ ഒന്നുമുതല്‍ പ്ലസ്ടുവരെയുള്ള ക്ലാസുകള്‍ ഇന്നു ആരംഭിക്കാനിരിക്കെ പ്ലസ് വണ്‍ ക്ലാസുകള്‍ എന്നു തുടങ്ങുമെന്നതു സംബന്ധിച്ച് തീരുമാനമായില്ല. പത്താംതരം സി.ബി.എസ്.ഇ ഫലം പുറത്തുവരാത്തതാണ് ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ അനന്തമായി നീളാന്‍ കാരണം.
മെയ് 22ന് അപേക്ഷ സ്വീകരിക്കല്‍ അവസാനിപ്പിച്ച് ജൂണ്‍ 14ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കാനായിരുന്നു  നേരത്തെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പദ്ധതി ഇട്ടിരുന്നത്. മെയ് 29ന് ട്രയല്‍ അലോട്ട്‌മെന്റും ജൂണ്‍ അഞ്ചിന് ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കുമെന്നാണ് അറിയിപ്പുണ്ടായിരുന്നത്.
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാന്‍ സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കണമെന്ന ഹൈക്കോടതി തീരുമാനത്തെ തുടര്‍ന്നാണ് മെയ് 22ന് അവസാനിപ്പിക്കേണ്ട പ്രവേശന അപേക്ഷാ നടപടികള്‍ പോലും അവസാനിപ്പിക്കാന്‍ കഴിയാത്തത്.
സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം വരുന്ന ദിവസം ഉള്‍പ്പെടെ മൂന്നുദിവസം തുടര്‍പഠനത്തിന് അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. മെയ് അഞ്ചിനാണ് എസ്.എസ്.എല്‍.സി ഫലം പുറത്തുവന്നത്. ഫലം വന്നു രണ്ടുദിവസത്തിനകം പ്ലസ് വണ്‍ അപേക്ഷകള്‍ സ്വീകരിച്ചിരുന്നു.
ആനുപാതിക സീറ്റ് വര്‍ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നേരത്തെ ക്ലാസ് ആരംഭിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയാണ് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് പാളിയത്. കഴിഞ്ഞ വര്‍ഷം മെയ് 22ന് സി.ബി.എസ്.ഇ പ്ലസ്ടു ഫലവും 28ന് പത്താംക്ലാസ് ഫലവും പുറത്തുവന്നിരുന്നു. മെയ് 28നാണ് ഇത്തവണ സി.ബി.എസ്.ഇ പ്ലസ്ടു ഫലം വന്നത്. ഈ ഫലം പുറത്തുവന്ന് ഒരാഴ്ചക്കകം പത്താംക്ലാസ് ഫലവും പ്രസിദ്ധീകരിക്കാറുണ്ട്.
ജൂണ്‍ രണ്ടിന് ഫലം പ്രസിദ്ധീകരിക്കാവുന്ന തലത്തില്‍ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയാക്കാന്‍ റീജ്യനല്‍ ഓഫിസുകള്‍ക്ക് ഡല്‍ഹിയിലെ ആസ്ഥാനത്തു നിന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തടസ്സങ്ങളില്ലെങ്കില്‍ ജൂണ്‍ രണ്ടിന് ഫലം പ്രസിദ്ധീകരിക്കുമെന്നാണ് തിരുവനന്തപുരം റീജ്യനല്‍ ഓഫിസില്‍ നിന്നു ലഭിക്കുന്ന സൂചന.
തിരുവനന്തപുരം റീജ്യനലിനു കീഴിലായി 1361 സി.ബി.എസ്.ഇ സ്‌കൂളുകളാണുള്ളത്. അതേസമയം സി.ബി.എസ്.ഇ ഫലം വരുന്നതുവരെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ നീട്ടിയത് എസ്.എസ്.എല്‍.സി സേ പരീക്ഷ വിജയിക്കുന്ന കുട്ടികള്‍ക്ക് ഗുണമാകും.
നേരത്തെ പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച ശേഷമാണ് സേ പരീക്ഷ ഫലം വന്നിരുന്നത്. സേ പരീക്ഷ ഫലം ജൂണ്‍ ആദ്യവാരമുണ്ടാകും. ഐ.സി.എസ്.ഇ സിലബസിലെ പത്താംക്ലാസ് ഫലം കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്.
ഇവര്‍കൂടി അപേക്ഷ സമര്‍പ്പിച്ചതോടെ പ്ലസ് വണ്‍ അപേക്ഷകരുടെ എണ്ണം 463906 ആയി. കൂടാതെ സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ പ്രവേശനത്തിനായി 6483 വിദ്യാര്‍ഥികളും അപേക്ഷ നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏക സിവിൽ കോഡിലേക്ക് രാജസ്ഥാനും; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു

National
  •  14 days ago
No Image

വിജ്ഞാപനത്തിന് മുൻപുള്ള ആരോപണങ്ങൾ നിലനിൽക്കില്ല; കെ.സി വേണുഗോപാലിനെതിരെ എ.എം ആരിഫിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി

Kerala
  •  14 days ago
No Image

തിരിച്ചറിയാനാകാത്ത രൂപം, മാറ്റിവെച്ച തലയോട്ടി; ഇസ്റാഈൽ ജയിൽ പീഡനത്തിന്റെ ഭീകരത തുറന്നുപറഞ്ഞ് ഫലസ്തീൻ മാധ്യമപ്രവർത്തകൻ

International
  •  14 days ago
No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  15 days ago
No Image

യുഎഇയിൽ രാജ്യവ്യാപക ലഹരിവിരുദ്ധ കാമ്പയിൻ; സഹായത്തിനായി ഹെൽപ്പ്‌ലൈൻ, പുനരധിവാസത്തിന് ലക്ഷങ്ങളുടെ സർക്കാർ ധനസഹായം

uae
  •  15 days ago
No Image

ഒരേ ജേഴ്സി, ഒരേ പത്താം നമ്പർ, ഒരേ തീയതി! അർജന്റീനയുടെ 'ജൂൺ 22' മാന്ത്രികതയ്ക്ക് 40 വയസ്സ്...

Football
  •  15 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യ ജാമ്യം; പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

Kerala
  •  15 days ago
No Image

പാസ്‌പോർട്ടും ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെങ്കിൽ പിന്നെ ഏതാണ് പൗരത്വ തെളിവ്? കേന്ദ്ര നിലപാടിനെതിരെ വിമർശനം

National
  •  15 days ago
No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  15 days ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  15 days ago