പൊലിസിനെ കയറൂരി വിടരുതെന്ന് എ.കെ സുല്‍ത്താന്‍
പാലക്കാട്: സംഘടനാ ബലവും ഭരിക്കുന്ന കക്ഷിയുടെ തണലുമുണ്ടെന്നതിന്റെ പെരില്‍ പോലിസില്‍ നിക്ഷിപ്തമായ അധികാരം ദുരുപയോഗം ചെയ്യുന്ന വരെ നിലയ്ക്കുനിര്‍ത്താന്‍ ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണമെന്ന് കേരള മുസ്ലിം കോണ്‍ഫറന്‍സ് ജന. കണ്‍വീനറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എ.കെ. സുല്‍ത്താന്‍ ആവശ്യപ്പെട്ടു.
കേരള ഹൈക്കോടതിക്ക് മുന്‍പാകെ മാധ്യമപ്രവര്‍ത്തകരും വക്കീലന്മാരും ഏറ്റുമുട്ടിയപ്പോള്‍ പൊലിസ് സ്വീകരിച്ച നിലപാടും അതിനുശേഷം കൊല്ലം ജില്ലാ കോടതിക്ക് മുന്‍പാകെ നടന്ന സംഭവും കോഴിക്കോട് ജില്ലാ ജഡ്ജിയുടെ നിര്‍ദേശമുണ്ടെന്ന് പറഞ്ഞ് ഏഷ്യനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് ബീനരാജനടക്കം നാലുപേരെ അറസ്റ്റ് ചെയ്ത നടപടിയും സംഭവിക്കാന്‍ പാടില്ലാത്തതാണ്.
മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കോടതിയില്‍ ഹാജരാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ജഡ്ജി സുരക്ഷ ഉറപ്പാക്കാന്‍ പൊലിസിനോട് ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ മറവില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയാണ് ചെയ്തത്. സുരക്ഷയ്ക്കുവേണ്ടി തോക്ക് നല്കിയാല് വെടിവെയ്ക്കുകയാണോ ചെയ്യേണ്ടതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം.
ജുഡീഷ്യറിയും എക്സിക്യൂട്ടീവും ലെജിസ്റ്റ്ലേറ്റീവും ഭരണഘടനാപരമായി പ്രവര്‍ത്തി ക്കേണ്ട മൂന്നു തുല്യബലവും മഹത്വവുമുള്ള സ്തൂപകങ്ങളാണെന്നിരിക്കെ ഈഗോ വെടിഞ്ഞ് ആത്മസംയമനവും തന്മയത്വം എല്ലാവരും പാലിക്കാന്‍ തയ്യാറാകണം.
മാധ്യമ സ്വാത ന്ത്ര്യം മാനവസ്വാതന്ത്യമാണ്. അറിയുവാനുള്ള അവകാശത്തിന്റെ കടയ്ക്ക് ആരും കത്തിവെയ്ക്കരുത്. ഇതെല്ലാം കണ്ടും കേട്ടും കൊണ്ടിരിക്കുന്ന ജനാധിപത്യത്തിന്റെ യജമാനന്മാരായ ജനങ്ങളെ ഈ കൂട്ടര് ഒരിക്കലും കണ്ടില്ലെന്ന് നടിക്കരുതെന്നും സുല്‍ത്താന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."