മുത്വലാഖ് ഓഡിനന്‍സിനെതിരേ പ്രക്ഷോഭം തുടങ്ങും: ജമാഅത്ത് ഫെഡറേഷന്‍
കൊല്ലം: ശരീഅത്തും ഇന്ത്യന്‍ നിയമവ്യവസ്ഥിതിയും സിവില്‍ കോണ്‍ട്രാക്റ്റായി അംഗീകരിച്ചിരിക്കുന്ന ഇസ്‌ലാമിക വിവാഹവും വിവാഹമേചനവും മുത്വലാഖ് എന്ന പേരിട്ട് ക്രിമിനല്‍ കുറ്റമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധവും സാമാന്യ നീതിയുടെ ലംഘനമാണെന്നും ബാബരി മസ്ജിദ് പുനര്‍ നിര്‍മ്മാണത്തിന് സത്വരനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിങ്ങള്‍ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനിറങ്ങുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി യോഗം പ്രഖ്യാപിച്ചു.
മുത്വലാഖ് ചൊല്ലുന്ന ആളുകളെ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിക്കുന്ന ഉത്തരവ് നടപ്പാക്കിയാല്‍ എങ്ങനെയാണ് ജയില്‍ ശിക്ഷ അനുഭവിക്കുന്നയാള്‍ ഭാര്യക്കും മക്കള്‍ക്കുമെല്ലാം ചിലവിന് കൊടുക്കുന്നതെന്നും യോഗം ചോദിച്ചു. ബാബറി മസ്ജിദ് തല്ലിതകര്‍ത്തിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും കേസ് വിധി തീര്‍പ്പാക്കാത്തത് നീതിന്യായ വ്യവസ്ഥിതിയില്‍ വിശ്വാസ്യത നഷ്ടപ്പെടുന്നു എന്ന് ഫെഡറേഷന്‍ അഭിപ്രായപ്പെട്ടു.
സര്‍ച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം പിന്നോക്ക അവസ്ഥക്ക് പരിഹാരമായി നിര്‍ദേശിച്ച അറബിക് സര്‍വ്വകലാശാല അംഗീകരിക്കാമെന്ന് യു.ഡി.എഫും, എല്‍.ഡി.എഫും സമ്മതിച്ചിട്ടും, എല്‍. ഡി.എഫ് അവരുടെ പ്രകടന പത്രികയില്‍ തന്നെ അത് ഉറപ്പ് നല്‍കുകയും ചെയ്തിട്ടും നാളിതുവരെ നടപ്പാക്കാത്തതിലും നരേന്ദ്രന്‍ കമ്മീഷന്‍ പോലുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലും മുസ്‌ലിം സമുദായത്തിന് എണ്ണായിരത്തിലധികം സംവരണ സീറ്റുകള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ട് അത് ബാക്ക് ലോഗ് നടത്തി പരിഹരിക്കാം എന്ന് ഉറപ്പ് നല്‍കിയ ഗവണ്‍മെന്റുകള്‍ ഒന്നും തന്നെ നാളിതുവരെ നടപ്പാക്കാത്തരില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. മത നിയമങ്ങളില്‍ കോടതിയും സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അവിഹിതമായി ഇടപ്പെടരുതെന്നും യോഗം വിലയിരുത്തി. ഈ വിഷയങ്ങളെല്ലാം ക്രോഡീകരിച്ചുകൊണ്ട് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഒരു രാജ് ഭവന്‍ മാര്‍ച്ച് അടുത്ത ഡിസംബര്‍ ആദ്യവാരത്തില്‍ ജമാഅത്ത് ഫെഡറേഷന്‍ നേതൃത്വത്തില്‍ നടത്തുവാനും, അതിനു ശേഷം ഇന്ത്യന്‍ പാര്‍ലമെന്റിലേയ്ക്കും മാര്‍ച്ച് നടത്താന്‍ കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
യോഗത്തില്‍ ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷനായി. ഹാജി. കെ.എ. റഷീദ് പുനലൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു, ജനറല്‍ സെക്രട്ടറി കെ.പി. മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എം.എ. സമദ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, തേവലക്കര അലിയാര് കുഞ്ഞ് മൗലവി, പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി, കരമന മാഹീന്‍, കണ്ണനെല്ലൂര്‍ എ.എല്‍. നിസാമുദ്ദീന്‍, മേക്കോണ്‍ അബ്ദുല്‍ അസീസ്, പോരുവഴി ജലീല്‍, തൊടിയില്‍ ലുക്ക്മാന്‍, കുളത്തൂപുഴ സലീം, കെ. സാദിഖലിഖാന്‍, പനച്ചമൂട് ലീയാക്കത്തലിഖാന്‍, വണ്ടിപ്പുര സുലൈമാന്‍, കാരാളി വൈ.എ. സമദ്, എം. അബ്ദുല്‍ സലാം പനവൂര്‍, കെ. ജലാലുദ്ദീന്‍ മൗലവി, കുന്നത്തൂര്‍ നൗഷാദ്, എസ്. സിയാദ്, എ.ജെ. സാദിഖ് മൗലവി, മുണ്ടക്കയം ഹുസൈന്‍ മൗലവി, റഷീദലി അടുര്‍, റഷീദാലി കൊച്ചുവിളയില്‍, അഡ്വ. റ്റി.വൈ. നൗഷാദ്, എ.അബ്ദുല്‍ അസീസ് കോന്നി, നാസര്‍ കുഴിവേലി, അബ്ദുല്‍ നവാസ് പത്തനാപുരം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."