HOME
DETAILS
MAL
പോത്തുണ്ടിയില്‍ ജലനിരപ്പുയര്‍ന്നില്ല
backup
August 01 2016 | 01:08 AM
നെന്മാറ: കര്‍ക്കടകം പാതി പിന്നിട്ടിട്ടും പോത്തുണ്ടിയില്‍ ജലനിരപ്പുയരാത്തത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം 31 അടി വെള്ളമാണുണ്ടായിരുന്നത്. ഇത്തവണ 25.75 അടി വെള്ളമാണുള്ളത്. പോത്തുണ്ടിയിലെ പരമാവധി സംഭരണശേഷി 55 അടിയാണ്. പോത്തുണ്ടി ജലമുപയോഗിച്ചാണ് നെന്മാറ, അയിലൂര്‍, മേലാര്‍കോട്, എലവഞ്ചേരി ഗ്രാമപ്പഞ്ചായത്തുകളിലെ രണ്ടാംവിള നെല്‍ക്കൃഷിക്ക് ഉപയോഗിക്കുന്നതും ഇതാണ്.
മഴയുടെ കുറവുമൂലം രണ്ടാംവിള നെല്‍ക്കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത് പോത്തുണ്ടിയിലെ വെള്ളമാണ്.
മഴയും നെല്ലിയാമ്പതി മലനിരകളില്‍നിന്നുള്ള നീരൊഴുക്കും കുറഞ്ഞതാണ് പോത്തുണ്ടിയിലെ ജലനിരപ്പ് താഴാന്‍ കാരണം. കഴിഞ്ഞ വര്‍ഷം വൃഷ്ടിപ്രദേശത്ത് 1337 മില്ലീമീറ്റര്‍ ലഭിച്ചിരുന്നത് ഇപ്പോള്‍ 981 മില്ലീമീറ്ററായാണ് കുറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."