അക്ഷരക്കൂട്ട് തേടി അവര്‍ കാടിറങ്ങി; കിലോമീറ്ററുകളോളം നടന്ന്
വെള്ളറട: പ്രവേശനോത്സവ ദിനം ആഘോഷമാക്കാന്‍ അണിഞ്ഞൊരുങ്ങി ലവിദൂര കാടുകളില്‍നിന്നും ആദിവാസി വിദ്യര്‍ഥികള്‍ അമ്പൂരിയിലെത്തി. കാട്ടിലൂടെ എട്ടും പത്തും കിലോമീറ്റര്‍ നടന്നാണ് പലരും നാട്ടിലെ വിദ്യാലയങ്ങളിലെത്തിയത്. അഗസ്ത്യമല, കാരിക്കുഴി, കുന്നത്തുമല, കണ്ണമാമ്മൂട്, ശങ്കിന്കോണം, തെന്മല, പുരവിമല, കൊബൈ, ചാക്കപ്പാറ, മാമല സെറ്റില്മെന്റുകളില്നിന്നും 80ല്‍പരം വിദ്യാര്‍ഥികള്‍ ഇന്നലെ നാട്ടിന്‍പുറങ്ങളിലെ വിവിധ സ്കൂളുകളിലെത്തി.
തിരുവനന്തപുരം ഡോ. അംബേദ്കര്‍ സ്കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്ന കാരിക്കുഴി തടത്തരികത്ത് വീട്ടില്‍ ആതിരയും പ്രവീണയും ആറുകിലോമീറ്ററോളം സഞ്ചരിച്ചാണ് കുമ്പിച്ചല്‍ കടവിലെത്തിയത്. അമ്പൂരി സെന്റ്തോമസ് എച്ച്.എസ്.എസില്‍ പഠിക്കുന്ന കാരിക്കുഴിയിലെ ശ്രീക്കുട്ടി, ബിജോയി, സിജിന്‍, അനുബിനേ, വിജയലക്ഷ്മി, അരുണ്‍, ബിജോയി, സിജിന്‍, അരുണ്‍ജിത്ത്, അഭിജിത്ത്, സുരേഷ് തുടങ്ങിയവരും കിലോമീറ്ററുകളോളം കാല്നടയായാണെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."