HOME
DETAILS
MAL
മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ചുപറയാതെ റിമാന്‍ഡ് റിപ്പോര്‍ട്ട്
backup
August 05 2019 | 19:08 PM
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ചുപറയാതെ റിമാന്‍ഡ് റിപ്പോര്‍ട്ട്.
മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന സാക്ഷിമൊഴികളെക്കുറിച്ചും ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. രക്തം പരിശോധനക്ക് അയച്ച കാര്യവും സൂചിപ്പിക്കുന്നില്ല. മദ്യപിച്ചും സാഹസികമായും വാഹനമോടിച്ചാല്‍ അപകടമുണ്ടാകുമെന്ന് അറിയാവുന്ന പ്രതിയെന്ന് മാത്രമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. എന്നാല്‍, മദ്യപിച്ച് വാഹനമോടിച്ചുവെന്ന കുറ്റംചുമത്തിയിട്ടുമുണ്ട്. വഫ ഫിറോസില്‍ നിന്ന് നിര്ബന്ധപൂര്വമാണ് ശ്രീറാം വാഹനം വാങ്ങിയതെന്നും അമിതവേഗത്തിലാണ് ഓടിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."