മര്‍കസ് വിദ്യാര്‍ഥി സമരം: അധികാരികള്‍ കാപട്യം അവസാനിപ്പിക്കണമെന്ന് യൂത്ത് ലീഗ്
കുന്ദമംഗലം: വ്യാജ ഡിപ്ലോമ കോഴ്സ് നടത്തി 400ല്‍പരം വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ മര്‍കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ടെക്നോളജി അധികൃതര്‍ നടത്തിവരുന്ന കാപട്യം അവസാനിപ്പിക്കണമെന്ന് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു.
വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിച്ചും പൊലിസ് ഉദ്യോഗസ്ഥരെയും ചില മാധ്യമങ്ങളെയും വിലക്കുവാങ്ങിയും നടത്തിയ കുപ്രചാരണത്തിനുള്ള തിരിച്ചടിയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. കോഴ്സുകള്‍ ആരംഭിക്കുന്നതിനു മുന്‍പ് അഫിലിയേഷന് വാങ്ങാതെ വന്‍തുക വാങ്ങി കോഴ്സ് നടത്തി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയാണ്.
എന്നാല്‍ വഞ്ചന തിരിച്ചറിഞ്ഞ വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയപ്പോള്‍ മാത്രം മുഖ്യമന്ത്രിക്ക് മുന്പില് അംഗീകാരത്തിനായി പോകുന്ന നടപടി അപഹാസ്യമാണ്. സത്യം തുറന്നു പറഞ്ഞ് വിദ്യാര്‍ഥികളുടെ പ്രശ്ന പരിഹാരത്തിന് മാനേജ്മെന്റ് മുന്നിട്ടിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.
സമരത്തിന്റെ മറവില്‍ കുന്ദമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഒ. സലീമിനെ അറസ്റ്റ് ചെയ്ത നടപടിയെ യോഗം അപലപിച്ചു.
നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം. ബാബുമോന് അധ്യഷനായി. ജില്ലാ ഭാരവാഹികളായ കെ.എം.എ റഷീദ്, എ.കെ ശൗക്കത്തലി, ദേശീയ സമിതിയംഗം യൂസുഫ് പടനിലം, ജനറല്‍ സെക്രട്ടറി ഒ.എം നൗഷാദ്, ട്രഷറര്‍ കെ. ജാഫര്‍ സാദിഖ്, പി.കെ ഹക്കീം, കെ. ലത്തീഫ്, പി. ശംസുദ്ദീന്‍, ഐ. സല്മാന്, എം.പി സലിം, സി. നൗഷാദ്, റഷീദ് മൂര്‍ക്കനാട്, കുഞ്ഞിമരക്കാര്‍ മലയമ്മ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."