HOME
DETAILS
MAL
പയ്യന്നൂര്‍ നഗരസഭാ കൗണ്‍സില്‍ യോഗം
backup
October 13 2018 | 07:10 AM
പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭാ യോഗത്തില്‍നിന്ന് പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി. വയോജനങ്ങള്‍ക്കുള്ള ക്ഷേമപെന്‍ഷനുകള്‍ അനാവശ്യ മാനദണ്ഡങ്ങളുടെ പേരില്‍ നിഷേധിക്കുന്ന നഗരസഭാ അധികൃതരുടെ നയത്തിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയ അവതരണം തടസപ്പെടുത്തിയ ഭരണകക്ഷി നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.
2016 മുതല്‍ പെന്ഷന് അനുവദിച്ച അര്‍ഹരായ വയോജനങ്ങളെ ക്ഷേമപെന്ഷനുകളില്നിന്ന് ഒഴിവാക്കിയ നടപടിക്കെതിരേ നഗരസഭാ പ്രതിപക്ഷ നേതാവ് പി.പി ദാമോദരന്‍ കൊണ്ടുവന്ന പ്രമേയം അവതരിപ്പിക്കുന്നത് ചെയര്മാന് ഉള്‍പ്പെടെയുള ഭരണകക്ഷി അംഗങ്ങള്‍ ബഹളംവച്ച് തടസപ്പെടുത്തുകയായിരുന്നു. ഇറങ്ങിപ്പോയ കൗണ്‍സിലര്‍മാര്‍ പയ്യന്നൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി. എം.കെ ശമീമ, എ. നസീമ, ഇ.പി ശ്യാമള, കെ.എം ബുഷ്റ, ലത നാരായണന്, എ.കെ ശ്രീജ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."