HOME
DETAILS

കൂടപ്പിറപ്പിനെ വിഴുങ്ങിയ ദുരന്തത്തില്‍ പകച്ച് മുഹമ്മദ്കുട്ടി

  
backup
August 11, 2019 | 4:01 PM

%e0%b4%95%e0%b5%82%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b4%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf

 

മേപ്പാടി(വയനാട്): പുതുക്കാട്ടില്‍ മുഹമ്മദ് കുട്ടിയെ തളര്‍ത്താന്‍ ആയുസിന്റെ അധ്വാനമായ ഒന്നര ഏക്കര്‍ പറമ്പും വീടും എടുത്ത ഉരുള്‍പൊട്ടലിനും സാധിച്ചിട്ടില്ല. എന്നാല്‍, തന്നെയും ഉമ്മയെയും നോക്കി വളര്‍ത്തിയ പ്രിയ ജ്യേഷ്ഠനെ പുത്തുമലയിലെ ദുരന്തത്തിനു പിന്നാലെ കാണാതായത് എങ്ങിനെ സഹിക്കുമെന്നാണ് മുഹമ്മദ്കുട്ടി കാണുന്നവരോടൊക്കെ ചോദിക്കുന്നത്. ദുരന്തം നടന്ന് നാലു ദിവസം പിന്നിടുമ്പോഴും മുഹമ്മദ്കുട്ടിയുടെ ജ്യേഷ്ഠന്‍ അവറാനെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ ദുരന്തഭൂമി വിട്ടുപോകാനും മുഹമ്മദ്കുട്ടിക്കാവുന്നില്ല. ഇടക്കിടെ ദുരന്തഭൂമിയില്‍വന്ന് തിരച്ചില്‍ നടത്തുന്നവര്‍ക്കൊപ്പം കൂടും. ഇതിനിടെ കാണുന്ന സുഹൃത്തുക്കളോടും തിരച്ചില്‍നടത്തുന്നവരോടും സങ്കടക്കഥ പറയും. എന്റെ എല്ലാം അവനായിരുന്നു എന്ന് പറയുമ്പോള്‍ ആ കണ്ണുകള്‍ അറിയാതെ നിറയുന്നുണ്ടായിരുന്നു.
പുത്തുമലയെ നക്കിത്തുടച്ച് ഏലവയല്‍ പുഴയിലേക്കാണ് പ്രകൃതി കൊണ്ടുപോയത്. ഇവിടെ നിന്ന് ഏതാണ്ട് മൂന്ന് കിലോമീറ്ററോളം ദൂരമുണ്ടാവും പുഴയിലേക്ക് . ഇന്നലെയും ഈ ദൂരമത്രയും സുഹൃത്തിനെയും കൂട്ടി മുഹമ്മദ്കുട്ടി ജ്യേഷ്‌നായി തിരച്ചില്‍ നടത്തി. പക്ഷേ, നിരാശയായിരുന്നു ഫലം.
മൂന്നു മാസം പ്രായമുള്ളപ്പോള്‍ പിതാവ് ഉപേക്ഷിച്ചു പോയ മുഹമ്മദ് കുട്ടിയെയും ഉമ്മയെയും നോക്കി വളര്‍ത്തിയത് ജ്യേഷ്ഠനായിരുന്നു. അന്ന് എസ്റ്റേറ്റിലെ ജോലിക്കാരനായിരുന്ന അവറാന് കിട്ടിയിരുന്ന വരുമാനത്തിലായിരുന്നു ആ കുടുംബം പിന്നീട് കഴിഞ്ഞിരുന്നത്.
ദുരന്തം നടന്ന അന്നു രാവിലെ പച്ചക്കുന്നില്‍ നേരിയ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് കുടുംബങ്ങളെയെല്ലാം മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അടുത്തടുത്ത വീടുകളില്‍ താമസിച്ചിരുന്ന മുഹമ്മദ് കുട്ടിയും അവറാനും ഇവരോടൊപ്പം പുത്തുമല സ്‌കൂളിലേക്ക് മാറി. ഇതിനിടെയാണ് സഹൃത്തുക്കള്‍ അവറാന്റെ വീടിന് മണ്ണിടിച്ചിലില്‍ എന്തോ പറ്റിയിട്ടുണ്ടെന്ന് പറയുന്നത്. പിന്നാലെ കാറുമായി സുഹൃത്ത് അബൂബക്കറിനെയും കൂട്ടി അവറാന്‍ അവിടേക്ക് തിരിച്ചു. പോകുന്ന വഴി പ്രദേശവാസിയായ അലവിക്കുട്ടിയെ കണ്ട് സംസാരിച്ച് ഇവര്‍ മുന്നോട്ടുപോകുന്നതിനിടെയാണ് വന്‍ ശബ്ദത്തോടെ ഉരുള്‍പൊട്ടലുണ്ടാകുന്നത്. കുത്തൊഴുക്കില്‍ ഇവരുടെ കാര്‍ താഴേക്ക് ഒലിച്ചുപോകുന്നത് പലരും കണ്ടിരുന്നു. ഈസമയം മുഹമ്മദ് കുട്ടിയും താഴത്തെ റോഡിലുണ്ടായിരുന്നു. പൊടുന്നനെയാണ് കാറിനുമുകളിലൂടെ മണ്ണും പാറകളും കല്ലും ചളിയും ഒലിച്ചുവന്നത്. തിരച്ചില്‍ നടത്തിയിട്ടും കാര്‍ എവിടെയാണെന്നു പോലും കണ്ടെത്താനായിട്ടില്ല. തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ കാറിന്റെ താക്കോല്‍ കണ്ടെത്തിയിരുന്നു. കാറിലുണ്ടായിരുന്ന അബൂബക്കറിന്റെ മകന്‍ ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയിട്ടുണ്ട്.
സഹോദരനെ അവസാനമായി ഒരു നോക്കു കാണാനെങ്കിലും പറ്റണേയെന്ന പ്രാര്‍ഥനയിലാണ് മുഹമ്മദ് കുട്ടി. മകളുടെ വീട്ടിലാണ് ഇപ്പോള്‍ ഇദ്ദേഹവും കുടുംബവും താമസിക്കുന്നത്.വും താമസിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  7 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  7 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  7 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  7 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  7 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  7 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  7 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  7 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  7 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  7 days ago