HOME
DETAILS

സമാധാനത്തോടെ പൂര്‍ണസമാപനം; ഇനി അടുത്ത വര്‍ഷത്തേക്കുള്ള ഒരുക്കം

  
backup
August 14, 2019 | 9:04 PM

hajj-peacefully-ends

 

മക്ക: വിശുദ്ധ ഹജ്ജ് കര്‍മ്മം പര്യവസാനിച്ചപ്പോള്‍ ഏറെ സന്തോഷത്തിലാണ് സഊദി ഭരണകൂടം. അനിഷ്ട സംഭവങ്ങള്‍ ഇല്ലാതെ തന്നെ ഹജ്ജ് കര്‍മ്മങ്ങള്‍ മുഴുവന്‍ സമാപിച്ചത് സഊദി ഭരണ കൂടം ഏര്‍പ്പെടുത്തിയ ശക്തമായ സുരക്ഷയുടെ ഭാഗമായിട്ടായിരുന്നു.
അനധികൃത ഹാജിമാരെ തടയുന്നതിനും ഹജ്ജിനിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും അത് സഹായകരമായി. ഈ വര്‍ഷം അനധികൃത തീര്‍ഥാടകരുടെ എണ്ണത്തില്‍ 29 ശതമാനം കുറവ് രേഖപ്പെടുത്തിയതായി സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്കാ ഗവര്‍ണറും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.
മിനായില്‍ മക്ക ഗവര്‍ണറേറ്റ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2,98,379 പേര്‍ നിയമ വിരുദ്ധമായി ഹജ്ജ് നിര്‍വഹിച്ചു. കഴിഞ്ഞ കൊല്ലം 3,83,000 പേര്‍ നിയമം ലംഘിച്ച് ഹജ്ജ് നിര്‍വഹിച്ചിരുന്നു.
വിവിധ വകുപ്പുകള്‍ക്കു കീഴിലെ മൂന്നര ലക്ഷത്തിലേറെ പേര്‍ ഹജ്ജ് സേവന മേഖലയില്‍ പ്രവര്‍ത്തിച്ചു. ഇവര്‍ക്കു പുറമെ 35,000 വളണ്ടിയര്‍മാരും ഹജ്ജ് സേവന മേഖലയില്‍ കര്‍മനിരതരായി രംഗത്തുണ്ടായിരുന്നു.
ഹജ്ജ് സേവന മേഖലയില്‍ പ്രവര്‍ത്തിച്ചവരില്‍ 1,20,000 പേര്‍ സുരക്ഷാ ഭടന്മാരും 30,000 പേര്‍ ആരോഗ്യ മേഖലാ ജീവനക്കാരും രണ്ടു ലക്ഷം പേര്‍ മറ്റു വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും കീഴിലെ ജീവനക്കാരുമാണ്. ഹജ്ജ് കാലത്ത് മക്ക ഗവര്‍ണറേറ്റിനു കീഴിലെ സിഖായ, രിഫാദ കമ്മിറ്റി മേല്‍നോട്ടത്തില്‍ സന്നദ്ധ സംഘടനകള്‍ 2.6 കോടിയിലേറെ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു. ഹജ്ജ് കാലത്ത് പുണ്യസ്ഥലങ്ങളിലേക്കും മക്കയിലേക്കും 4.1 കോടി ഘന മീറ്റര്‍ വെള്ളം പമ്പ് ചെയ്തു. അഞ്ചു ലക്ഷത്തോളം ഹാജിമാര്‍ക്ക് ചികിത്സ നല്‍കി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago