കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ക്ക് രാഷ്ട്രീയ അജണ്ടയെന്ന് ട്രംപ്
വാഷിങ്ടണ്‍: കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ക്ക് രാഷ്ട്രീയ അജണ്ടയുണ്ടെന്ന ആരോപണവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാലാവസ്ഥാ വ്യതിയാനത്തിന് പിന്നില്‍ മനുഷ്യ പ്രവര്‍ത്തനങ്ങളാണോയെന്നതില്‍ സംശയമുണ്ടെന്ന് ട്രംപ് ആവര്‍ത്തിച്ചു. യു.എസ് ചാനലായ സി.ബി.എസ് നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥ വ്യതിയാനം തട്ടിപ്പാണെന്ന് കരുതുന്നില്ല. എന്നാല്‍ മനുഷ്യ നിര്‍മിതമാണോയെന്ന കാര്യത്തില്‍ സംശയമുണ്ട്. കാലാവസ്ഥയെ സംരക്ഷിക്കാനായി ദശലക്ഷക്കണക്കിന് ഡോളറുകള്‍ നല്‍കാനില്ല. ലക്ഷക്കണക്കിന് ജോലികള്‍ കളയാന്‍ തയാറല്ലെന്ന് ട്രംപ് പറഞ്ഞു.
അന്തരീക്ഷ ഊഷ്മാവ് കൂടിവരുകയാണെന്നും പ്രതിരോധ നടപടികള്‍ ലോക രാഷ്ട്രങ്ങള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി) റിപ്പോര്‍ട്ട് കഴിഞ്ഞാഴ്ച പുറത്തുവിട്ടിരുന്നു.
ആഗോള താപനത്തിനുള്ള കാരണം മനുഷ്യ പ്രവൃത്തികളാണെന്നാണ് ശാസ്ത്രജ്ഞരുടെ വിശദീകരണം. കാലാവസ്ഥാ വ്യതിയാനം തട്ടിപ്പാണെന്ന് ട്രംപ് 2012 നവംബറില്‍ പറഞ്ഞിരുന്നു. യു.എസ് ഉല്‍പന്നങ്ങള്‍ വില്‍ക്കപ്പെടാതിരിക്കാനായുള്ള ചൈനയുടെ സൃഷ്ടിയാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു.
മുന്‍ റഷ്യന്‍ ചാരന്‍ സ്‌ക്രീപാലിനും മകള്‍ക്കുമെതിരേ യു.കെയിലുണ്ടായ ആക്രമണത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന് പങ്കുണ്ടെന്ന് ട്രംപ് ആരോപിച്ചു. വിഷപ്രയോഗത്തില്‍ പുടിന് പങ്കുണ്ടാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത് തങ്ങളുടെ രാജ്യത്തല്ല സംഭവിച്ചത്. താന്‍ അവരെ വിശ്വസിക്കുകയാണ്. 2016ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടുണ്ട്. കൂടാതെ ചൈനയും ഇടപെട്ടെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."