ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കും
തലശ്ശേരി: മുഴപ്പിലങ്ങാട് മേല്‍പ്പാലത്തില്‍ ബൈക്കില്‍ ബസ്സിടിച്ച് സഹോദരങ്ങളുടെ മക്കളായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പൊലിസ് അലംഭാവം കാണിക്കുന്നതായി പരാതി.
അപകടം നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും അപകടം വരുത്തിയ ബസ്സ് െൈഡ്രവറെ അറസ്റ്റ് ചെയ്യാനോ മറ്റു നടപടികള്‍ സ്വീകരിക്കാനോ തയ്യാറാകാത്ത പൊലിസ് അധികൃതര്‍ക്കെതിരെ മണ്ഡലം പ്രതിനിധി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കാനാണ് ബന്ധുക്കളുടെ തീരുമാനം.
പാലയാട് ഹൈസ്‌കൂള്‍ റോഡിലെ കല്യാണി ഭവനില്‍ മനോഹരന്‍-രമ ദമ്പതികളുടെയും ശശി -പ്രജിന ദമ്പതികളുടെയും മക്കളായ മൃദുല്‍, കീര്‍ത്തന എന്നിവര്‍ മരണപ്പെട്ട സംഭവത്തിലാണ് പൊലിസ് അലംഭാവം പ്രകടിപ്പിക്കുന്നതെന്ന് പരാതിയുയര്‍ന്നത്.
ഇക്കഴിഞ്ഞ ജൂണ്‍ 25 ന് വൈകുന്നേരം അഞ്ചര മണിയോടെയാണ് ഇരുവരും ബൈക്കില്‍ സഞ്ചരിക്കവെ മുഴപ്പിലങ്ങാട് മേല്‍പ്പാലത്തില്‍ വച്ച് ബസ്സിടിച്ച് മരിച്ചത്.
ഗുരുവായൂര്‍-കണ്ണൂര്‍ റൂട്ടിലോടുന്ന ദുര്‍ഗാംബ ബസ്സാണ് ഇവര്‍ സഞ്ചരിച്ച ബൈക്കിലിടിച്ചത്. സംഭവം നടന്നയുടനെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാളെ ഇതുവരെ അറസ്റ്റു ചെയ്യാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. അമിത വേഗതയെത്തുടര്‍ന്ന് സംഭവദിവസം തന്നെ രണ്ടു സ്ഥലങ്ങളില്‍ ഈ ബസ്സ് അപകടത്തില്‍പ്പെട്ടിരുന്നു. എടക്കാട് പൊലിസാണ് കേസ് അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."