HOME
DETAILS

താളിന്‍ പോള പുളിശ്ശേരി.., കാമ്പും കൂമ്പും ഉപ്പേരി...

  
backup
October 17, 2018 | 2:19 AM

%e0%b4%a4%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8b%e0%b4%b3-%e0%b4%aa%e0%b5%81%e0%b4%b3%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%95

ചെറുവത്തൂര്‍: അന്യംനിന്നുപോകുന്ന നാടന്‍ ഭക്ഷ്യവൈവിധ്യങ്ങളെ പുതുതലമുറയ്ക്കു പരിചയപ്പെടുത്തി 'താളിന്‍ പോള പുളിശ്ശേരി.. കാമ്പും കൂമ്പും ഉപ്പേരി...' ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എ.എല്‍.പി സ്‌കൂളിലാണ് ലോക ഭക്ഷ്യദിനത്തില്‍ നാടന്‍രുചികള്‍ അമ്മമാര്‍ കുട്ടികള്‍ക്കു പകര്‍ന്നു നല്‍കിയത്. വീട്ടുപരിസരങ്ങളില്‍നിന്നു ലഭിക്കുന്ന പപ്പായ, കാമ്പ്, കൂമ്പ് , മരച്ചീനി, ചേന, ചേമ്പ്, താളിന്‍ പോള, ഭക്ഷ്യയോഗ്യമായ ഇലകള്‍ എന്നിവയുമായാണ് കുട്ടികള്‍ ഇന്നലെ വിദ്യാലയത്തിലെത്തിയത്. തുടര്‍ന്ന് ഇവയുടെ പ്രദര്‍ശനവും ഒരുക്കി. അമ്മക്കൂട്ടം അംഗങ്ങള്‍ വിഭവങ്ങള്‍ ഒരുക്കി. വിഭവങ്ങള്‍ തയാറാക്കുന്നതും കുട്ടികള്‍ നേരിട്ടുകണ്ടു.
പപ്പായയും താളിന്‍ പോളയും പുളിശ്ശേരി, കാമ്പ് ഉപ്പേരി, കൂമ്പ് ഉപ്പേരി, മുരിങ്ങയില ഉപ്പേരി, ചേനയില വറവ്, ചേന വറവ്, ചീരക്കറി,ത വരയില വറവ് തുടങ്ങിയവയായിരുന്നു വിഭവങ്ങള്‍. സ്‌കൂള്‍ പ്രധാനധ്യാപിക സി.എം മീനാകുമാരി ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പ്രസിഡന്റ് രമ്യാ രാജു അധ്യക്ഷയായി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയിൽ മോദിക്കെതിരെ പ്രതിഷേധം; കുടിയേറ്റം അവസാനിപ്പിക്കണമെന്ന് മുദ്രാവാക്യം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

International
  •  11 days ago
No Image

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ വിക്രം സിംഗ് റാണക്കായുള്ള തിരിച്ചിൽ ഊർജിതം; തിരച്ചിലിന് അനുകൂല കാലാവസ്ഥ

Kerala
  •  11 days ago
No Image

വയനാട് തുരങ്കപാത നിര്‍മ്മാണം: മണ്ണ് നീക്കുന്നതില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു

Kerala
  •  11 days ago
No Image

തെക്കോ വടക്കോ? എയിംസ് കേന്ദ്രത്തിന് വിട്ട് കേരളം

Kerala
  •  11 days ago
No Image

കൊച്ചി അവയവമാറ്റ തട്ടിപ്പ്: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി നിരീക്ഷണത്തില്‍; മുതിര്‍ന്ന കണ്‍സള്‍ട്ടന്റിനെ ചോദ്യം ചെയ്തു

Kerala
  •  11 days ago
No Image

'മുന്‍കാല കൊലപാതകങ്ങള്‍ക്ക് ആര്‍എസ്എസ് യോഗങ്ങളുമായി ബന്ധം': കര്‍ണാടകയില്‍ രാഷ്ട്രീയപ്പോര് കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ്

National
  •  11 days ago
No Image

ബി.ജെ.പി ഫണ്ട് വെട്ടിപ്പ്; ജില്ലകളിലെ ക്രമക്കേടും പുറത്തേക്ക് 

Kerala
  •  11 days ago
No Image

കോഴിക്കോട്ടെ ക്ലോക് ടവർ അപകടം; റെയിൽവേ സ്‌റ്റേഷനുകളിൽ അപകടങ്ങൾ തുടർക്കഥ; നിർമാണത്തിലെ സുരക്ഷയിൽ ആശങ്ക

Kerala
  •  11 days ago
No Image

കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത; ഇടിഞ്ഞിറങ്ങിയത് മലയോ, ഉത്തരവാദിത്വമോ?

Kerala
  •  11 days ago
No Image

എസ്.ഐ.ആർ ഏറ്റവും കുടുതൽ ബാധിച്ചത് മുസ്‌ലിംകളെ; ആശങ്ക അറിയിച്ച് ഇന്ത്യക്ക് യു.എന്നിന്റെ കത്ത്

National
  •  11 days ago