HOME
DETAILS

മാലിന്യവുമായി എത്തിയ കണ്ടെയ്‌നര്‍ ലോറി നാട്ടുകാര്‍ തടഞ്ഞു

  
backup
October 17, 2018 | 6:38 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%8e%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%95%e0%b4%a3

വടകര: കോഴി മാലിന്യവുമായി ദുര്‍ഗന്ധം പരത്തി എത്തിയ കണ്ടെയ്‌നര്‍ ലോറി നാട്ടുകാര്‍ തടഞ്ഞു. സ്ഥലത്തെത്തിയ പൊലിസ് മറ്റു നടപടികള്‍ക്കൊന്നും തുനിയാതെ വാഹനം വിട്ടയച്ചു. രൂക്ഷമായ നാറ്റം സഹിക്കാനാവാത്ത സ്ഥിതിയായിരുന്നു.
കാസര്‍കോട് ചെറുവത്തൂരില്‍ നിന്ന് മലപ്പുറം ഭാഗത്തേക്ക് കോഴി മാലിന്യവുമായെത്തിയ ലോറിയാണ് ദേശീയപാതയില്‍ ചോറോട് പുഞ്ചിരിമില്ലിനു സമീപം തിങ്കളാഴ്ച രാത്രി പതിനൊന്നോടെ നാട്ടുകാര്‍ തടഞ്ഞത്. കൈനാട്ടി ജങ്ഷനില്‍ ലോറി നിര്‍ത്തിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. ലോറി മുന്നോട്ടെടുത്തപ്പോള്‍ യുവാക്കള്‍ വാഹനങ്ങളില്‍ പിന്തുടര്‍ന്ന് പുഞ്ചിരിമില്ലിനു സമീപം തടയുകയായിരുന്നു. പരിശോധിച്ചപ്പോഴാണ് മാലിന്യമാണെന്നറിയുന്നത്. അപ്പോഴേക്കും പരിസരം ദുര്‍ഗന്ധത്തില്‍ മുങ്ങി.
സ്ഥലത്തെത്തിയ വടകര പൊലിസ് വാഹനത്തിലുണ്ടായിരുന്നവരില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. മാലിന്യം മലപ്പുറത്തേക്ക് കൊണ്ടുപോവുകയാണെന്ന് ഇയാള്‍ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ മൂന്നു പേരും രണ്ടു മലയാളികളുമാണ് ലോറിയില്‍. മാലിന്യം വഴിയില്‍ എവിടെയെങ്കിലും തള്ളുന്നത് ഒഴിവാക്കാനാണ് യുവാക്കള്‍ ഇടപെട്ടത്. മാലിന്യം മലപ്പുറത്ത് നിര്‍ദിഷ്ട സ്ഥലത്ത് തള്ളിയ ശേഷം ഇന്നലെ വടകര പൊലിസ് സ്റ്റേഷനില്‍ എത്തി റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശിച്ചാണ് വാഹനവും അതിലുള്ളവരെയും പൊലിസ് വിട്ടയച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: വീണ്ടും തിരിച്ചടി, രാഹുല്‍ ഈശ്വറിന് ജാമ്യമില്ല

Kerala
  •  16 days ago
No Image

ദുബൈ ബ്ലൂചിപ്പ് തട്ടിപ്പ്: 400 മില്യൺ ദിർഹമിന്റെ കേസ്; ഉടമയുടെ 10 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

uae
  •  16 days ago
No Image

അബൂദബി ഗ്രാൻഡ് പ്രീ: ലൂയിസ് ഹാമിൽട്ടന് അപകടം

auto-mobile
  •  16 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; എഴ് ജില്ലകളിലെ പരസ്യ പ്രചരണത്തിന് നാളെ തിരശീല വീഴും

Kerala
  •  16 days ago
No Image

2025-ൽ യുഎഇയെ ഞെട്ടിച്ച 10 വാർത്തകൾ; ഒരു വർഷം, നിരവധി കണ്ണീർപൂക്കൾ

uae
  •  16 days ago
No Image

'യാത്രക്കാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ടിക്കറ്റ് നിരക്ക് തിരികെ നല്‍കണം'; ഇന്‍ഡിഗോയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രം

Kerala
  •  16 days ago
No Image

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമിച്ചു; വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  16 days ago
No Image

തിരുവനന്തപുരത്ത് പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  16 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാതെ കോടതി

Kerala
  •  16 days ago
No Image

അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്തരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

National
  •  16 days ago