HOME
DETAILS

ഈ മരക്കൊമ്പുകള്‍ അപകടം ക്ഷണിച്ചു വരുത്തും

  
Web Desk
June 06 2017 | 21:06 PM

%e0%b4%88-%e0%b4%ae%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%95

ബോവിക്കാനം: യാത്രക്കാരുടെ ജീവനു ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ പാതയോരത്തുള്ള മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന കലക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും അത്തരം മരങ്ങള്‍ വെട്ടിമാറ്റാത്തത് ജനങ്ങള്‍ക്കിടയില്‍ ഭീതിയുണര്‍ത്തുന്നു. ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയുടെയും ബോവിക്കാനം-കാനത്തൂര്‍ റോഡിന്റെയും ഇരുവശങ്ങളിലാണ് ഏതു സമയവും കടപുഴകാവുന്ന നിലയില്‍ കൂറ്റന്‍ മരങ്ങള്‍ നിലകൊള്ളുന്നത്. കഴിഞ്ഞ ദിവസം ചെര്‍ക്കള പെട്രോള്‍ പമ്പിനു സമീപം ഓടികൊണ്ടിരുന്ന ബൈക്കിനു മുകളില്‍ മരം ഒടിഞ്ഞു വീണ് ഒരാള്‍ക്കു പരുക്കേറ്റിരുന്നു. കാനത്തൂരില്‍ വൈദ്യുതി തൂണ്‍ മരം വീണു തകരുകയും മണിക്കൂറുകളോളം വൈദ്യുതി ബന്ധവും ഗതാഗതവും തടസപ്പെടുകയും ചെയ്തിരുന്നു.
ചെര്‍ക്കള മുതല്‍ ആദൂര്‍ വരെയാണ് അധികവും മരങ്ങള്‍ റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്നത്. മഴ തുടങ്ങിയാല്‍ മരം വീണ് അപകടങ്ങളും വൈദ്യുതി മുടക്കവും കുറച്ചു വര്‍ഷമായി ഇവിടെ പതിവാണ്. കൂടുതലായും അക്കേഷ്യാ മരങ്ങളാണു യാത്രക്കാര്‍ക്ക് അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പു നട്ടുപിടിപ്പിച്ചതും മുളച്ചു പൊന്തിയതുമായ മരങ്ങളുടെ ചുവടു  ദ്രവിച്ചും കാറ്റില്‍ ഒടിഞ്ഞുമാണ് റോഡിലേക്ക് വീഴുന്നത്. പലപോഴും തലനാരിഴയ്ക്കാണ് വന്‍ ദുരന്തങ്ങള്‍ ഒഴിവാകുന്നത്.
ബദിയടുക്ക: പെര്‍ള വാണി നഗര്‍ സ്വര്‍ഗ പൊതുമരാമത്ത് റോഡിന്റെ ഇരുവശങ്ങളിലും ഏതുസമയവും നിലം പൊത്താവുന്ന രീതിയിലുള്ള കൂറ്റന്‍ മരങ്ങള്‍ അപകട ഭീഷണിയുയര്‍ത്തുണ്ട്. കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന റോഡ് എന്നതു കൊണ്ടു തന്നെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. റോഡരികില്‍ കടപുഴകി വീഴാറായ മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
റോഡിന്റെ ഒരു വശത്ത് പ്ലാന്റേഷന്‍ കോര്‍പറേഷന്റെയും മറ്റൊരു വശത്ത് കര്‍ണാടക വനം വകുപ്പിന്റെയും സ്ഥലമായതു കൊണ്ട് മരങ്ങള്‍ നീക്കം ചെയ്യണമെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനുവാദം വേണമെന്നു പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ കൈയൊഴികയാണെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം പെര്‍ള കാട്ടുകുക്കെ റോഡിലെ സൂര്‍ടെലുവില്‍ മരം കടപുഴകി വീണിരുന്നു. അതു വഴി വന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ വാഹനം പിന്നോട്ടെടുത്തതിനാല്‍ വന്‍ ദുരന്തം ഒഴിവാവുകയായിരുന്നു.
അപകടം വരുത്തി വെക്കുന്ന രീതിയില്‍ പാതയോരത്ത് സ്ഥിതി ചെയ്യുന്ന മരങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  3 hours ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  3 hours ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  4 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  4 hours ago
No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  4 hours ago
No Image

ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്‌റാഈല്‍

International
  •  5 hours ago
No Image

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍

uae
  •  5 hours ago
No Image

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു

National
  •  5 hours ago
No Image

പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു

Kerala
  •  6 hours ago
No Image

സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും 

Kerala
  •  6 hours ago