മദ്യപ സംഘത്തിന്റെ കൊടും ക്രൂരത: യുവാവിനെ തലയിലൂടെ കാര്‍ കയറ്റിക്കൊന്നു
ആലപ്പുഴ: ബാറിനുള്ളിലെ മദ്യപ സംഘത്തിന്റെ ക്രൂരത ഒരു യുവാവിന്റെ ജീവനെടുത്തു. കാറിടിച്ചിട്ട് തലയിലൂടെ കയറ്റി ഇറക്കിയാണ് സംഘം യുവാവിന്റെ മരണം ഉറപ്പാക്കിയത്. കായംകുളത്താണ് ഒരു സംഘം യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ്. കരീലകുളങ്ങര സ്വദേശി ഷമീര്‍ ഖാന്(25)ആണ് കൊല്ലപ്പെട്ടത്.
ബാറിനുള്ളിലെ തര്‍ക്കത്തിന് ശേഷമാണ് കൊലപാതകമുണ്ടായതെന്നാണ് പൊലിസ് പറയുന്നത്.
രാത്രി12 മണിയോടെ ഹൈവേ പാലസ് ബാറിന് പുറത്താണ് ദാരുണ്യാന്ത്യത്തിലേക്കു നയിച്ച സംഭവമുണ്ടായത്.
കൂട്ടുകാരോടൊപ്പം നിന്ന ഷമീറിനെ കാറു കയറ്റി ഇടിച്ചിടുകയായിരുന്നു.
പിന്നീട് തലയിലൂടെ കാര്‍ കയറ്റി ഇറക്കുകയും ചെയ്തു. സംഭവ ശേഷം ഒളിവില്‍ പോയ പ്രതികളുടെ കാര്‍ പൊലിസ് കണ്ടെത്തിയിട്ടുണ്ട്. കിളിമാനൂരില്‍ നിന്നാണ് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ തിരുവനന്തപുരത്ത് ഉണ്ടെന്നാണ് പൊലിസിന് ലഭിച്ച സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."