കാബൂള്‍ ആക്രമണം: മരണസംഖ്യ 150 ആയി
കാബൂള്‍: കാബൂള്‍ ആക്രമണത്തില്‍ മരണസംഖ്യ 150 ആയി ഉയര്‍ന്നതായി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി വ്യക്തമാക്കി. രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ശ്രമം നടക്കുന്നതിനിടെ ഉണ്ടായ വലിയ തീവ്രവാദ ആക്രമണമാണിത്.
കഴിഞ്ഞ ആഴ്ചയാണ് തലസ്ഥാനമായ കാബൂളിനെ ഞെട്ടിച്ച് ചാവേര്‍ പൊട്ടിത്തെറിച്ചത്. അഫ്ഗാനിസ്താന്റെ സുരക്ഷ ഉറപ്പാക്കാനുള്ള രണ്ടു ദിവസത്തെ യോഗത്തില്‍ അമേരിക്ക, പാകിസ്താന്‍, ഇ.യു,നാറ്റോ, യു.എന്‍ പ്രതിനിധി എന്നിവയടക്കം 23 രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്.
അഫ്ഗാന്റെ സമാധാനത്തിനായുള്ള ആഗ്രഹത്തെ മേഖലയിലെ എല്ലാ രാജ്യങ്ങളും പിന്തുണക്കണമെന്ന് അഫ്ഗാനിലെ യു.കെ സ്ഥാനപതി ഡൊമിനിക് ജര്‍മി യോഗത്തില്‍ അഭ്യര്‍ഥിച്ചു. ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന താലിബാന്‍ സമാധാനത്തിനായുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളോട് സഹകരിക്കുകയോ ഭവിഷ്യത്തുകള്‍ നേരിടാന്‍ തയാറാവുകയോ വേണമെന്ന് അഷ്‌റഫ് ഗനി മുന്നറിയിപ്പ് നല്‍കി.
രാജ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ആരോപിച്ച് വന്‍ പ്രതിഷേധങ്ങള്‍ക്കും അഫ്ഗാന്‍ സാക്ഷിയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."