
കരിങ്ങോള്‍ചിറ പൈതൃക സ്മാരകങ്ങള്‍ക്ക് ചുറ്റുമതില്‍ നിര്‍മിക്കുന്നു
20 സെന്റ് സ്ഥലത്താണ് പൈതൃക സ്മാരക ങ്ങള് നിലകൊള്ളുന്നത്. ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ ഈ പൈതൃക സ്മാരക ങ്ങള് തെരുവ് നായ്ക്കളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി മാറിയിരിക്കുകയാണ്
പുത്തന്‍ചിറ: നൂറ്റാണ്ടുകളുടെ കഥപറയുന്ന പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ കരിങ്ങാച്ചിറയില്‍ സ്ഥിതി ചെയ്യുന്ന രാജഭരണകാലത്ത് നിര്‍മിക്കപ്പെട്ട പൈതൃക സ്മരണകള്‍ക്ക് ചുറ്റുമതില്‍ നിര്‍മിക്കുന്നു. രാജഭരണകാലത്തെ പോലീസ് സ്റ്റേഷന്,അഞ്ചല്‍പ്പെട്ടി,പുരാതനമായ കിണര്‍ എന്നീ പൈതൃക സ്മരണകള്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുന്നത് . ഇതിനായി 5 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുള്ളതെ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി ഐ നിസാര്‍ അറിയിച്ചു .
20 സെന്റ് സ്ഥലത്താണ് ഈ പൈതൃക സ്മാരക ങ്ങള് നിലകൊള്ളുന്നത്. ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ ഈ പൈതൃക സ്മാരക ങ്ങള് തെരുവ് നായ്ക്കളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി മാറിയിരിക്കുകയാണ് . കാലപ്പഴക്കത്തില്‍ തകര്‍ന്ന നിലയിലായിരുന്ന തിരുവിതാംകൂര്‍ രാജ ഭരണകാലത്ത് നിര്‍മിച്ച പൊലീസ് എയ്ഡ് പോസ്റ്റ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് നവീകരിച്ചിരുന്നു.
ഈ ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കണമെന്ന പ്രദേശവാസികളുടെയും ചരിത്രകുതുകികളുടെയും ഏറെനാളത്തെ മുറവിളിയ്ക്കൊടുവിലാണ് ഗ്രാമപഞ്ചായത്ത് മുന്‍കൈയ്യെടുത്ത് സ്മാരകങ്ങളുടെ സംരക്ഷണം ഏറ്റെടുത്തത്. കെട്ടിടത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുകയും കഴുക്കോലുകള്‍ മാറ്റി സ്ഥാപിക്കുകയും നിലത്ത് ടൈല്‍ വിരിക്കുകയും പെയിന്റ് ചെയ്ത് മനോഹരമാക്കുകയും ചെയ്തു. ഇതിന് സമീപമുള്ള മറ്റൊരു സ്മാരകമായ അഞ്ചല്‍പെട്ടിക്ക് സംരക്ഷണ മേല്‍ക്കൂര നിര്‍മച്ചു.
തൊട്ടടുത്തുള്ള പുരാതനമായ കിണറിന് മുകളില്‍ ഇരുമ്പ് വല സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ നടത്തിയത്.തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തായിരുന്നു പൊലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിച്ചിരുന്നത്.കൊച്ചിയുടേയും തിരുവിതാംകൂറിന്റേയും അതിര്‍ത്തിയായ ഇവിടെ കള്ളക്കടത്തുകള്‍ തടയാനും അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയാനുമായാണ് ലോക്കപ്പടക്കമുള്ള പൊലീസ് സ്റ്റേഷന് പ്രവര്‍ത്തിച്ചിരുന്നത്.
പുകയില, ചെങ്കല്ല് തുടങ്ങിയവയായിരുന്നു അന്ന് അതിര്‍ത്തി കടത്തിയിരുന്നത്. ഐക്യ കേരളം നിലവില്‍ വന്നതോടെ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. പിന്നീട് ആരാലും ശ്രദ്ധിക്കപ്പെടാതെ ഈ സ്മാരകങ്ങള്‍ നശിക്കുകയായിരുന്നു.
ആകെ പൊട്ടിപ്പൊളിഞ്ഞ് ചോര്‍ച്ചയുണ്ടായി ചുമരുകള്‍ പോലും നശിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു പൊലീസ് സ്റ്റേഷന് കെട്ടിടമാണ് നവീകരിചച്ചത്. പുരാവസ്തു വകുപ്പ് ഏറ്റെടുക്കുകയോ മുസിരിസ് പൈതൃക പദ്ധതിയില്‍ പെടുത്തുകയോ ചെയ്യണമെന്ന ജനാവശ്യത്തിന് നേരെ കണ്ണടക്കുകയാണ് ബന്ധപ്പെട്ട അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം
National
• 7 minutes ago
മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്
Kerala
• 7 hours ago
തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം
Kerala
• 8 hours ago
'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി
National
• 8 hours ago
സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക്
National
• 9 hours ago
ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി
International
• 9 hours ago
ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി
uae
• 9 hours ago
'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്
National
• 10 hours ago
സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
Saudi-arabia
• 10 hours ago
നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി; പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍
International
• 10 hours ago
വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു
Kerala
• 11 hours ago
ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം
uae
• 11 hours ago
ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്
International
• 11 hours ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ
Kerala
• 12 hours ago
വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; നെന്മാറയില് കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്
Kerala
• 14 hours ago
ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ
uae
• 14 hours ago
ഖത്തർ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങൾക്ക് ഇനി പ്രത്യേക ഹെൽത്ത് കാർഡുകൾ വേണ്ട; ദേശീയ ഐഡി കാർഡ് ഉപയോഗിക്കാം
qatar
• 14 hours ago
ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം
uae
• 15 hours ago
ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ
uae
• 12 hours ago
പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി; മുംബൈയിൽ അടിയന്തിര ലാൻഡിംഗ്, ഒഴിവായത് വൻ അപകടം
National
• 12 hours ago
ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
Kerala
• 13 hours ago