HOME
DETAILS

ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്

  
September 12 2025 | 14:09 PM

charlie kirk murder accused 22 year old tyler robinson booked

വാഷിംഗ്ടൺ: ചാർളി കിർക്കിനെ കൊലപ്പെടുത്തിയ പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. 22 കാരനായ ടെയ്‍ലർ റോബിൻസൺ എന്ന വ്യക്തിയാണ് പിടിയിലായത്. റിപ്പോർട്ടുകൾ പ്രകാരം അക്രമി സ്വമേധയാ കീഴടങ്ങിയതാണ്. കൊലയാളിക്ക് വധശിക്ഷ നൽകണമെന്ന് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. 

കൊലപാതകം നടന്ന് ഇരുപത്തിനാലു മണിക്കൂറിനുള്ളിലാണ് പ്രതി പിടിയിലായത്. ടെയ്‍ലർ റോബിൻസന്റെ പിതാവും ഒരു പുരോഹിതനും അദ്ദേഹത്തെ സ്റ്റേഷനിൽ എത്തിക്കുന്നതിൽ സഹായിച്ചതായി റിപ്പോർട്ടുണ്ട്. "വളരെ അടുപ്പമുള്ള ഒരാൾ" എഫ്ബിഐയെയും മറ്റ് ഏജൻസികളെയും സംശയിക്കുന്നയാളിലേക്ക് നയിച്ചു എന്നാണ് സംഭവത്തെ കുറിച്ച് ട്രംപ് പറഞ്ഞു.

എഫ്ബിഐ പുറത്തുവിട്ട ഫോട്ടോകളിലുള്ളത് സംശയിക്കപ്പെടുന്നയാൾ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നതിനുളള വിവരങ്ങൾ നൽകുന്നവർക്ക് 100,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചതിന് ശേഷം 7,000 ത്തിലധികം ആളുകൾ സൂചനകൾ നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

യൂട്ടവാലി സർവകലാശാലയിലെ ചടങ്ങിനിടെയാണ് ട്രംപിന്റെ അനുയായിയും തീവ്ര വലതുപക്ഷവാദിയുമായ ചാർളി കിർക്കിനു നേർക്ക് വെടിയുതിർക്കുന്നത്. സർവകലാശാലയിലെ ഒരു വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് വെടിവെപ്പുണ്ടായത്. കഴുത്തിന് വെടിയേറ്റ അദ്ദേഹം വൈകാതെ മരിക്കുകയായിരുന്നു.

ഫലസ്തീൻ മുതൽ ഇന്ത്യ വരെയുള്ള വിവിധ വിഷയങ്ങളിൽ വിവാദപരമായ വീക്ഷണങ്ങൾ പുലർത്തിയിരുന്ന ഒരു യാഥാസ്ഥിതികനായിരുന്നു ചാർളി കിർക്ക്. അതിനാൽ തന്നെ നടന്നത് രാഷ്ട്രീയ ആക്രമണമായിരിക്കാമെന്ന് പലരും വിലയിരുത്തിയിരുന്നു. എങ്കിലും ആക്രമിയുടെ ഉദ്ദേശ്യം ഇതുവരെ വ്യക്തമല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  5 hours ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  5 hours ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  5 hours ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  6 hours ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  6 hours ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  6 hours ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  7 hours ago
No Image

വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു

Kerala
  •  7 hours ago
No Image

ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം

uae
  •  7 hours ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ

Kerala
  •  8 hours ago