HOME
DETAILS

ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം

  
September 12 2025 | 14:09 PM

dubais viral star where to see the unitree g1 humanoid

ദുബൈ: ദുബൈ തെരുവുകളിൽ ഓടിനടന്ന്, ഭരണാധികാരിയെ കൈവീശി അഭിവാദ്യം ചെയ്ത് സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച യൂണിട്രീ ജി1 ഹ്യൂമനോയിഡ് റോബോട്ടിനെ ഇനിമുതൽ പൊതുജനങ്ങൾക്ക് നേരിട്ട് കാണാം. മ്യൂസിയം ഓഫ് ദി ഫ്യൂചറിൽ ഈ റോബോട്ടിന്റെ ചലനങ്ങളും ആംഗ്യങ്ങളും നേരിട്ട് അനുഭവിക്കുകയും ചെയ്യാം.

"റോബോട്ടുകളുമായി ആളുകൾക്ക് പരിചയം വളർത്താനും ഭയം കുറയ്ക്കാനും സുരക്ഷിതമായ ഇടപെടലുകൾ സൃഷ്ടിക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്," ദുബൈ ഫ്യൂച്ചർ ലാബ്സിലെ സീനിയർ റോബോട്ടിക്സ് എഞ്ചിനീയർ അഹമ്മദ് അൽഅത്തർ ഖലീജ് ടൈംസിനോട് പറഞ്ഞു. 

"മ്യൂസിയത്തിൽ ഹ്യൂമനോയിഡുകളെ കാണുമ്പോൾ മാളുകളിലെയും വിമാനത്താവളങ്ങളിലെയും വീടുകളിലെയും അവയുടെ ഭാവി പങ്ക് ആളുകൾക്ക് സങ്കൽപ്പിക്കാനാകും." അദ്ദേഹം കൂട്ടിച്ചേർത്തു.

കൊമേഴ്സ്യൽ റോബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, യൂണിട്രീ ജി1 ആളുകൾക്ക് കാണാനും ഇടപഴകാനും രൂപകൽപ്പന ചെയ്ത റോബോട്ടാണ്.  ഇതിന് കൈവീശി കാണിക്കാനും തല ചരിക്കാനും കഴിയും. 

"ആദ്യമായി ഒരു ഹ്യൂമനോയിഡിനെ കാണുമ്പോൾ ജിജ്ഞാസയോ അത്ഭുതമോ അസ്വസ്ഥതയോ തോന്നിയേക്കാം. എന്നാൽ ഈ വികാരങ്ങൾ യന്ത്രങ്ങളോടൊപ്പം ജീവിക്കുന്നതിനെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു," അഹമ്മദ് വ്യക്തമാക്കി.

യൂണിട്രീ ജി1 വിനോദത്തിനപ്പുറം വിദ്യാഭ്യാസ മേഖലയിലും വലിയ പങ്ക് വഹിക്കുന്നു. യുഎഇയിലെ സർവകലാശാലകൾക്ക് 100-ലധികം ഹ്യൂമനോയിഡുകൾ വിറ്റതായി വിതരണക്കാരനായ എഡ്നെക്സ് അവകാശപ്പെടുന്നു. മനുഷ്യ-റോബോട്ട് ഇടപെടലിനെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കാണ് ഈ റോബോട്ടുകളെ പ്രധാനമായും ഉപയോഗിക്കുന്നത്.

LiDAR, ഡെപ്ത് ക്യാമറകൾ, മൈക്രോഫോണുകൾ, സ്പീക്കറുകൾ എന്നിവയാൽ സജ്ജീകരിച്ച ജി1-ന് ചുറ്റുപാടുകൾ കണ്ടറിയാനും കേൾക്കാനും പ്രതികരിക്കാനും കഴിയും. ഒറ്റ ചാർജിൽ 4 മണിക്കൂർ വരെ പ്രവർത്തിക്കാനും മോഡുലാർ കൈകൾ മാറ്റാനും സാധിക്കും. 16,000 ഡോളർ വിലയുള്ള ഈ റോബോട്ടിന്റെ പുതിയ മോഡലായ യൂണിട്രീ ആർ1, 6,000 ഡോളറിന് ഈ വർഷം അവസാനം പുറത്തിറങ്ങും. ഹ്യൂമനോയിഡുകളെ കൂടുതൽ ജനകീയമാക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം.

Experience Dubai’s viral sensation, the Unitree G1 humanoid robot, at the Museum of the Future. Witness its lifelike movements and cutting-edge technology up close, offering a glimpse into the future of robotics beyond viral videos.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്

International
  •  7 hours ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ

Kerala
  •  8 hours ago
No Image

ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ 

uae
  •  8 hours ago
No Image

പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി; മുംബൈയിൽ അടിയന്തിര ലാൻഡിംഗ്, ഒഴിവായത് വൻ അപകടം 

National
  •  8 hours ago
No Image

ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  9 hours ago
No Image

അനധികൃത ആയുധക്കടത്ത് കേസ്; ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ സ്വീഡന് കൈമാറി യുഎഇ

uae
  •  10 hours ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; നെന്മാറയില്‍ കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്

Kerala
  •  10 hours ago
No Image

ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോ​ഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ

uae
  •  10 hours ago
No Image

ഖത്തർ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങൾക്ക് ഇനി പ്രത്യേക ഹെൽത്ത് കാർഡുകൾ വേണ്ട; ദേശീയ ഐഡി കാർഡ് ഉപയോഗിക്കാം

qatar
  •  11 hours ago
No Image

ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം

uae
  •  11 hours ago