HOME
DETAILS

ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോ​ഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ

  
September 12 2025 | 11:09 AM

uae summons israeli diplomat over israel attack on doha condemns aggression

അബൂദബി: ഖത്തറിനെതിരായ ഇസ്റാഈലിന്റെ ഭീരുത്വപരമായ ആക്രമണത്തെയും ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനകളെയും ശക്തമായി അപലപിച്ച് യുഎഇ. ഇതിന്റെ ഭാഗമായി യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, യുഎഇയിലെ ഇസ്റാഈലി ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ഡേവിഡ് ഒഹാദ് ഹോർസാൻഡിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.

ദോഹയിലെ ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും ഗുരുതരമായ ലംഘനവുമാണെന്നും മന്ത്രി അൽ ഹാഷിമി വ്യക്തമാക്കി. ഇത്തരം നടപടികൾ പ്രാദേശിക, അന്തർദേശീയ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയുയർത്തുന്ന നിരുത്തരവാദപരമായ പ്രവർത്തനമാണെന്നും അവർ കുറ്റപ്പെടുത്തി.

ഖത്തറിന്റെ സുരക്ഷയും സ്ഥിരതയും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് മന്ത്രി വ്യക്തമാക്കി. ജിസിസി അംഗരാജ്യത്തിനെതിരായ ഏത് ആക്രമണവും ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ സുരക്ഷാ ചട്ടക്കൂടിനെതിരായ ആക്രമണമായി കണക്കാക്കുമെന്നും അവർ വ്യക്തമാക്കി.

ഇസ്റാലിന്റെ ശത്രുതാപരവും പ്രകോപനപരവുമായ പ്രസ്താവനകൾ മേഖലയിലെ സ്ഥിരതയെ ദുർബലപ്പെടുത്തുകയും അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ഇത്തരം നടപടികൾ അവഗണിക്കാനാവാത്തതും അസ്വീകാര്യവുമാണെന്നും അവർ കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 9-നാണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്റാഈൽ വ്യോമാക്രമണം നടത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയോടെ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശം ചർച്ച ചെയ്യാൻ ഹമാസ് ഉദ്യോഗസ്ഥർ ഒത്തുകൂടിയ കെട്ടിടത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. 15 ഇസ്റാഈൽ യുദ്ധവിമാനങ്ങൾ 10-ലധികം പ്രിസിഷൻ ബോംബുകൾ പ്രയോഗിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആക്രമണത്തിൽ ഒരു ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥനും ഹമാസിന്റെ മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യയുടെ മകനും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.

ഇസ്റാഈൽ ആക്രമണം അറബ് രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര നിരീക്ഷകരുടെയും കടുത്ത അപലപനത്തിന് ഇടയാക്കി. ഇസ്റാഈൽ ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന്റെ മേലുള്ള കടന്നുകയറ്റവും ഗസ്സയിലെ സമാധാന ശ്രമങ്ങളെ തകർത്തുവെന്നാണ് ആരോപണം. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈജിപ്ത് തങ്ങളുടെ മണ്ണിൽ ഹമാസിനെതിരായ ഏതൊരു ആക്രമണത്തിനും 'വിനാശകരമായ പ്രത്യാഘാതങ്ങൾ' ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയത്.

The UAE strongly condemned the Israeli attack on Doha, Qatar, labeling it a violation of sovereignty and international law. UAE Minister Reem Al Hashimi summoned Israel's Deputy Head of Mission to denounce the aggression and provocative statements by Israeli PM Netanyahu, warning of threats to regional stability.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  4 hours ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  5 hours ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  5 hours ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  5 hours ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  5 hours ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  6 hours ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  6 hours ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  6 hours ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  7 hours ago
No Image

വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു

Kerala
  •  7 hours ago

No Image

ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം

uae
  •  11 hours ago
No Image

'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി 

International
  •  11 hours ago
No Image

ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചം​ഗ സംഘം പിടിയിൽ

National
  •  12 hours ago
No Image

'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്‍

Kerala
  •  12 hours ago