ടോകിയോ ഒളിംപിക്‌സ് കാണണോ 43 ലക്ഷം രൂപയുടെ ടിക്കറ്റെടുക്കണം
ടോകിയോ: 2020 ല്‍ ജപ്പാനില്‍ നടക്കുന്ന ഒളിംപിക്‌സ് കാണണമെങ്കില്‍ 43 ലക്ഷം രൂപയുടെ ടിക്കറ്റ് എടുത്തോളൂ. ഒളിംപിക്‌സിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ആഡംബരത്തില്‍ ജീവിക്കാനും എല്ലാ മത്സരങ്ങളും കാണുന്നതിനുമാണ് ഒളിംപിക്‌സ് അധികൃതര്‍ 43 ലക്ഷം രൂപയുടെ ടിക്കറ്റുമായി രംഗത്തെത്തിയിട്ടുള്ളത്. ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ ടിക്കറ്റ് തുകയാണ് ഇത്. 6.35 മില്യന്‍ യെനാണ് (43,10,730.00 രൂപ) ജപ്പാന്‍ അധികൃതര്‍ ടിക്കറ്റിന് വിലയിട്ടിരിക്കുന്നത്. ഒളിംപിക്‌സിലെ ഏത് ചെറിയ ഇവന്റിന് 1500 ഡോളറെങ്കിലും (1,07873.25 രൂപ) ടിക്കറ്റായി നല്‍കേണ്ടി വരും. നിലവിലെ ടിക്കറ്റ് നിരക്ക് കണക്ക് കൂട്ടിയാല്‍ ഇതിനേക്കാല്‍ എത്രയോ കുറവാണെന്നാണ് അധികൃതരുടെ വിശദീകരണം.
ആഡംബര ഹോട്ടലില്‍ പഞ്ചനക്ഷത്ര സൗകര്യവും യാത്രാ സൗകര്യവും മത്സരങ്ങള്‍ കാണുന്നതിന് വി.ഐ.പി സൗകര്യങ്ങളുമാണ് ഇത്തരത്തില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഓഫര്‍ ചെയ്യുന്നത്. ഒളിംപിക്‌സ് സമയത്ത് ഹോട്ടലുകളിലും മറ്റും താമസിക്കുകയാണെങ്കില്‍ ഇതിനേക്കാള്‍ വലിയ തുക നല്‍കേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ജപ്പാന്റെ ഈ നീക്കത്തിനെതിരേ പലരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ഥിരമായി ഒളിംപിക്‌സുകളില്‍ പങ്കെടുക്കാറുള്ള പല ബിസിനസുകാരും കായിക പ്രവര്‍ത്തകരുമാണ് ഈ നടപടിക്കെതിരേ രംഗത്തെത്തിയിട്ടുള്ളത്.
പ്രത്യേകം തയാറാക്കിയ ഷാംപെയിന്‍, ബീര്‍, അന്താരാഷ്ട്ര ഷെഫുമാര്‍ തയാറാക്കുന്ന ഭക്ഷണങ്ങള്‍, ഇഷ്ടമുള്ള വയിന്‍, വി.ഐ.പി സീറ്റിലിരുന്ന് മത്സരങ്ങള്‍ കാണാനുള്ള സൗകര്യം, സെലിബ്രിറ്റികളോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരം എന്നിവയാണ് അധികൃതര്‍ മുന്നോട്ട് വയ്ക്കുന്ന ഓഫറുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."