HOME
DETAILS

ദലം വാഹനാപകടം: ഉമ്മക്കും മക്കള്‍ക്കും ഒരേ ഖബറില്‍ അന്ത്യ നിദ്ര

  
backup
June 07, 2017 | 5:22 PM

%e0%b4%a6%e0%b4%b2%e0%b4%82-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%be%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%89%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82

റിയാദ്: കഴിഞ്ഞ വെള്ളിയാഴ്ച തായിഫിലെ ദലമില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ഉമ്മക്കും രണ്ട് മക്കള്‍ക്കും മക്കയില്‍ ഒരേ ഖബറില്‍ അന്ത്യ നിദ്ര. തൃശൂര്‍ കൊച്ചിക്കാരന്‍ മുഹമ്മദിന്റെ ഭാര്യ സബീന പാലക്കല്‍ (34) മക്കളായ അസ്‌റ ഫാത്വിമ (7), ഏഴു മാസം പ്രായമായ ദിയ ഫാത്വിമ എന്നിവര്‍ക്കിനി മക്കയിലെ മണ്ണില്‍ അന്ത്യ വിശ്രമം. 

കഴിഞ്ഞ ദിവസം മസ്ജിദുല്‍ ഹറമില്‍ നടന്ന ജനാസ നിസ്‌കാര ശേഷമാണ് ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ മക്കയിലെ ജന്നത്തുല്‍ മുഅല്ലയില്‍ മറവു ചെയതത്. മാതാവിന്റെയും കുട്ടികളുടെയും മയ്യിത്തുകള്‍ ഖബറിലേക്കിറക്കുമ്പോള്‍ വിതുമ്പാത്തവരായി ആരുമുണ്ടായിരുന്നില്ല.

തന്റെ പ്രിയതമയും കളിപ്പിച്ച് കൊതി തീരാത്ത പിഞ്ചുമക്കളും ഒരേ ഖബറില്‍ അന്ത്യ നിദ്രയില്‍ കഴിയുന്ന കാര്യം അറിയാതെ കുടുംബ നാഥന്‍ ഷഹീന്‍ ബാബു തായിഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയില്‍ കഴിയുകയാണ്.

തായിഫില്‍ നിന്നും ഏകദേശം 255 കിലോമീറ്റര്‍ അകലെ റിയാദ് അതിവേഗ പാതയിലെ ദലമില്‍ വച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഷഹീന്‍ (38) ഇപ്പോഴും അബോധാവസ്ഥയിലാണ്. പരുക്കേറ്റ കൊണ്ടോട്ടി സ്വദേശി ശംസുദ്ദീന്‍ നുസൈബ ദമ്പതികളുടെ മകന്‍ മുനവ്വര്‍ (14) ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയാഘോഷം കണ്ണീരായി: സ്പെയിനിൽ വാട്ടർ ഫൗണ്ടെയിൻ തകർന്നു വീണ് 13-കാരൻ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Football
  •  7 days ago
No Image

റോഡ് പണിയും വേനൽക്കാല മാന്ദ്യവും; ഷാർജയിൽ അപ്പാർട്ട്മെന്റ് വാടക കുറയുന്നു, ഒപ്പം വമ്പൻ ഓഫറുകളും

uae
  •  7 days ago
No Image

സ്‌പെയിനിനായി ആര്‍ത്തു വിളിച്ച് ഗസ്സ; ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാവുന്ന ലോകകപ്പ് വിജയം 

International
  •  7 days ago
No Image

ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ഉംറ വിസയുമായി സഊദി; മൂന്ന് മാസത്തെ വിസ താൽക്കാലികമായി നിർത്തലാക്കി

Saudi-arabia
  •  7 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവന വിവാദം; ടെൻഡർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

uae
  •  7 days ago
No Image

ഒരു മിനിറ്റ് പോലും പിന്നിലാകാതെ ചരിത്ര വിജയം; അത്യപൂർവ റെക്കോർഡോടെ സ്പെയിന് ലോകകപ്പ്

Football
  •  7 days ago
No Image

ലോകകപ്പ് ട്രോഫി ദാനച്ചടങ്ങിൽ അനാദരവ്: അർജന്റീനയ്ക്കെതിരെ വൻ വിമർശനം; കായികമര്യാദ ലംഘിച്ചെന്ന് ആരോപണം

Football
  •  7 days ago
No Image

'പ്രതീക്ഷയില്ലാത്ത മോശം മനുഷ്യരുടെ ജയം' , അധിക്ഷേപങ്ങള്‍ ചൊരിഞ്ഞയാളെ കൊണ്ട് കിരീടമണിയിപ്പിച്ച് സ്‌പെയിന്‍, സ്പാനിഷ് പടക്കിത് 'മധുര പ്രതികാരം' 

Football
  •  7 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  7 days ago
No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  7 days ago