HOME
DETAILS

ഹെറോയിനും കഞ്ചാവുമായി അന്യസംസ്ഥാനക്കാര്‍ പിടിയില്‍

  
backup
June 07, 2017 | 8:15 PM

%e0%b4%b9%e0%b5%86%e0%b4%b1%e0%b5%8b%e0%b4%af%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%85

 


മൂവാറ്റുപുഴ: ഹെറോയിനും കഞ്ചാവുമായി രണ്ട് അന്യസംസ്ഥാനക്കാര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കീച്ചേരിപ്പടി കൊച്ചക്കോന്‍ ഹാളിന്റെ മുമ്പില്‍ നിന്നും 340ഗ്രാം കഞ്ചാവുമായി മുര്‍ഷിദാബാദ് സ്വദേശി റെന്റു മണ്ഡല്‍ (31), കീച്ചേരിപ്പടി ഓട്ടോ സ്റ്റാന്റിന് സമീപം പുളിയങ്കണ്ടത്ത് റോഡില്‍ നിന്നും 10ഗ്രാം കഞ്ചാവും 16 പൊതികളിലായി 330 മി.ഗ്രാം ഹെറോയിനുമായി മൂര്‍ഷിദാബാദ് സ്വദേശി ഹൈദര്‍ ഷാ (42) എന്നിവരെയാണ് മുവാറ്റുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
നഗരത്തിലെ രണ്ടിടങ്ങളിലായി നടന്ന റെയ്ഡില്‍ പിടികൂടിയത്. മുവാറ്റുപുഴ ടൗണിലെ വിവിധ ഭാഗങ്ങളിലായി അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പന നടക്കുന്നുണ്ടന്ന് മുവാറ്റുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്.
മുവാറ്റുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസില്‍ കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ മുവാറ്റുപുഴ കീച്ചേരിപ്പടി, കാവുംങ്കര, മാര്‍ക്കറ്റ് പരിസരം, കടാതി, പേഴയ്ക്കാപ്പിള്ളി ഭാഗങ്ങളില്‍ നിന്നായി പിടികൂടിയതടക്കം അഞ്ചാമത്തെ കേസാണിത്. പ്രതികള്‍ നാട്ടില്‍ പോയിട്ടു തിരികെ വരുമ്പോള്‍ കടത്തി കൊണ്ട് വരുന്ന കഞ്ചാവും ഹെറോയിന്‍ എന്നിവ ചെറിയ പൊതികളിലാക്കി ആവശ്യകാര്ക്ക് 500രൂപ, 1000രൂപ നിരക്കിലാണ് വില്‍പന നടത്തിയിരുന്നത്. റെയ്ഡിന് പ്രീവന്റിവ് ഓഫീസര്‍മാരായ വി.എ.ജബ്ബാര്‍, ഇ.കെ.ഹരി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.എം.കൃഷ്ണകുമാര്‍, മനു ജോര്‍ജ്, എം.വി.ബിജു, ജിജി എന്‍ ജോസഫ്, കെ.ജി.അജീഷ് ഡ്രൈവര്‍ റെജി എന്നിവര്‍ പങ്കെടുത്തു. മയക്കുമരുന്ന് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ 04852832623, 9400069564 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് മുവാറ്റുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഭ്യര്‍ഥിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഞ്ഞങ്ങാട് പാണത്തൂര്‍ സ്വദേശി  അബുദാബി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു 

uae
  •  3 days ago
No Image

ഫിലിപ്പീന്‍സ് സ്‌കൂളില്‍ വെടിവെപ്പ്: മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരുക്ക്

International
  •  3 days ago
No Image

കീം പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവച്ചു; സിബിഎസ്ഇ റീവാല്യൂവേഷന്‍ കൂടി പരിഗണിച്ച ശേഷം ഫലം

Kerala
  •  3 days ago
No Image

പശ്ചിമ ബംഗാളില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍

National
  •  3 days ago
No Image

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 20 വയസുകാരനെതിരെ പോക്‌സോ കേസ്

Kerala
  •  3 days ago
No Image

'സമാധാനവും സൗഹൃദവും നിലനിൽക്കട്ടെ..'; ഡ്രസ്സിങ് റൂമിൽ ഹൃദയസ്പർശിയായ കത്തെഴുതി വച്ച് ഇറാന്റെ മാന്യമായ മടക്കം!

Football
  •  3 days ago
No Image

പ്രിയദര്‍ശിനി പദ്ധതി തുടരാം; സൗജന്യ യാത്ര നിര്‍ത്തലാക്കണമെന്ന ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 days ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി; അതൃപ്തിയറിയിക്കാന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ എം. ലിജു

Kerala
  •  3 days ago
No Image

ഓറഞ്ച് പുഴയൊഴുകിയ ഹൂസ്റ്റണ്‍

Football
  •  3 days ago
No Image

തെരുവിലെ യാചകനിൽ നിന്നും ലോകകപ്പിലെ മഹാമേരുവിലേക്ക്; ബെൽജിയത്തെ തളച്ച ഇറാന്റെ 'പേർഷ്യൻ മതിൽ' അലിറേസ ബെയ്‌റൻവാണ്ട്!

Football
  •  3 days ago