HOME
DETAILS

ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന

  
backup
October 20, 2018 | 2:20 AM

%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82

മണ്ണാര്‍ക്കാട്: ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. എടത്തനാട്ടുകര പിലാഞ്ചോലയിലെ പാണ്ടിക്കോട്, കല്ലംപള്ളിയില്‍, കിളയപ്പാടം എന്നിവിടങ്ങളിലാണ് കാട്ടാനക്കൂട്ടമിറങ്ങിയത്. മൂന്ന് കുട്ടിയാനയടക്കം 11 കാട്ടാനകളാണ് ഇന്നലെ കാടിറങ്ങി നാടിനെ വിറപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി കാട്ടാനകളുടെ സംഹാരതാണ്ഡവമാണ് പ്രദേശത്തുണ്ടായിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് പ്രദേശത്തുണ്ടയിരിക്കുന്നത്.
വ്യാഴാഴ്ച രാത്രി പത്തരയോടെ പിലാകുന്നിലെ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലൂടെ പുളിയം തോട്ടിലേക്ക് ഇറങ്ങിയ കാട്ടാനകൂട്ടം, തോടും തോടരുകും ചേര്‍ന്ന് മുകള്‍ ഭാഗത്തേക്ക് നീങ്ങി. തുടര്‍ന്ന് കിളയപ്പാടം, കല്ലംപള്ളിയാല്‍ എന്നിവിടങ്ങളിലെ ജനവാസ മേഖലകളില്‍ ഭീതി പരത്തി. തുടര്‍ന്ന് തടിച്ചുകൂടിയ ജനം കാട്ടാനകളെ തുരത്താന്‍ ശ്രമം നടത്തി. രാത്രി രണ്ട് മണിയോടെ പാണ്ടിക്കോട് ജനവാസ മേഖലയില്‍ എത്തിയ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു.
നേരം പുലരുവോളം താണ്ഡവമാടിയ കാട്ടാനകൂട്ടത്തെ കാടുകയറ്റാനായില്ല. വീട് പണിയെ തുടര്‍ന്ന് ഓലഷെഡില്‍ അന്തിയുറങ്ങുന്ന മുസ്തഫയും കുടുംബവും തൊട്ടടുത്ത പാറയുടെ പുറത്ത് ഇരുന്നാണ് നേരം വെളുപ്പിച്ചത്. നേരം പുലര്‍ന്നതോടെ എത്തിയ വനപാലകരും നാട്ടുകാരും ചേര്‍ന്ന് കാട്ടാനകളെ തുരത്താനുള്ള ശ്രമം നടത്തിയെങ്കിലും വൈകിട്ട് നാല് മണിയോടെയാണ് കാട്ടിലേക്ക് കയറ്റിയത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  a day ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  a day ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  a day ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  a day ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago