കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധപ്രകടനം നടത്തി
തൃശൂര്‍: നിലക്കലിലും പമ്പയിലും വനിതകള്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ നടന്ന നരനായാട്ടില്‍ പ്രതിഷേധിച്ച് കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി.
തൃശൂര്‍ പ്രസ് ക്ലബിനു മുന്പില് നിന്നും ആരംഭിച്ച മാര്‍ച്ച് കോര്പ്പറേഷന് ഓഫിസിന് മുന്പില് സമാപിച്ചു. തുടര്‍ന്നു നടന്ന പ്രതിഷേധയോഗം സംസ്ഥാന ട്രഷറര്‍ പി.സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഡ്യൂട്ടിക്കിടെ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച ബി.ജെ.പിയുടെ നടപടി പ്രതിഷേധാര്‍ഹമാണ്.
മാധ്യമപ്രവര്‍ത്തകരെ മര്‍ദിക്കുകയും അവരുടെ കാമറകളും വാഹനങ്ങളും നശിപ്പിച്ചവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ. പ്രഭാത് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗംങ്ങളായ ഇ.എസ് സുഭാഷ്, ഡേവീസ് പൈനാടത്ത്, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. പത്മനാഭന്, സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ സെക്രട്ടറി എന്‍. ശ്രീകുമാര്‍, എന്‍. രാജന്, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ ജില്ലാ പ്രസിഡന്റുമാരായ വി.എം രാധാകൃഷ്ണന്, ജോയ് എം. മണ്ണൂര്‍, സന്തോഷ് ജോണ്‍ തൂവല്‍, ജില്ലാ സെക്രട്ടറി എം.വി വിനീത, പി.പി പ്രശാന്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."