രാമക്ഷേത്രം: ആര്‍.എസ്.എസ് നീക്കം ആപത്തെന്ന് മുല്ലപ്പള്ളി
മലപ്പുറം: അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന രാജ്യത്തിന് ആപത്താണെന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടു തിടുക്കത്തിലുള്ള നീക്കമാണിതെന്നും ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് നയമാണ് ബി.ജെ.പിയുടേതെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്ത്രീയെയെങ്കിലും ശബരിമല കയറ്റണമെന്ന നിര്‍ദേശം നല്‍കിയാണ് മുഖ്യമന്ത്രി അബുദാബിയിലേക്കു പോയതെന്ന് ആരോപിച്ച അദ്ദേഹം, കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും വിശ്വാസികളുടെ വിശ്വാസം കാക്കാന്‍ ഏതറ്റംവരെയും പോകുമെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പിലാക്കുകയാണ് ഉദ്യോഗസ്ഥര്‍. മല കയറാനെത്തിയ ചിലര്‍ക്കു പൊലിസ് യൂനിഫോമും ഹെല്‍മറ്റും നല്‍കിയത് എന്തിനെന്നു വ്യക്തമാക്കണം. സ്ത്രീകളെ എത്തിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. വിഷയത്തില്‍ പിണറായി വിജയനെതിരേയും ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസെടുക്കണം. പമ്പയിലും നിലയ്ക്കലിലും നടന്ന അക്രമത്തില്‍ കോണ്‍ഗ്രസുകാര്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി, എ.പി അനില്‍കുമാര്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, കെ.പി അബ്ദുല്‍ മജീദ്, ഇ. മുഹമ്മദ്കുഞ്ഞി തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."