HOME
DETAILS
MAL
തന്ത്രിയുടെ പ്രഖ്യാപനം കോടതിവിധിയുടെ ലംഘനം: ദേവസ്വം ബോര്‍ഡ് അംഗം
backup
October 21 2018 | 01:10 AM
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസ്. സന്നിധാനത്ത് യുവതി വന്നാല്‍ നട അടയ്ക്കുമെന്ന കണ്ഠരര് രാജീവരുടെ പ്രഖ്യാപനം കോടതിവിധിയുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.
യാഥാര്‍ഥ്യം അറിയാമായിരുന്നിട്ടും തന്ത്രി കുടുംബവും പന്തളം രാജകുടുംബവും ചിലരുടെ രാഷ്ട്രീയ അജന്‍ഡക്ക് കൂട്ടുനില്‍ക്കുകയാണ്. സുപ്രിംകോടതി വിധി അംഗീകരിക്കാന്‍ തന്ത്രിക്കും ബാധ്യതയുണ്ട്. തോന്നുമ്പോള്‍ നട അടച്ചുപോകാന്‍ പറ്റില്ല. പൂജയില്‍ മേല്‍ശാന്തിമാരെ സഹായിക്കാനാണ് പരികര്‍മികളുള്ളത്. അവരുടെ ജോലി സമരം ചെയ്യലല്ല. അതുകൊണ്ടാണ് അവരോട് വിശദീകരണം ചോദിച്ചത്. എത്രയുംവേഗം സുപ്രിംകോടതിയെ അറിയിക്കുമെന്നും സമവായത്തിന്റെ പാത അടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."