മന്മോഹന് സിങിനുള്ള എസ്.പി.ജി സുരക്ഷ പിന്‍വലിച്ച് കേന്ദ്രം
ന്യൂഡല്‍ഹി. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിനുള്ള സവിശേഷ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചു. ഇനി മുതല്‍ അര്‍ധസൈനിക വിഭാഗമായ സി.ആര്.പി എഫിന്റെ സേവനം മാത്രമായിരിക്കും മുന്‍ പ്രധാനമന്ത്രിക്കുണ്ടാവുക. ഇന്ത്യയില്‍ പ്രധാനമന്തി നരേന്ദ്രമോദി, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നീ നാലുപേര്‍ക്കാണ് എസ്.പി.ജിയുടെ സംരക്ഷണം ഉണ്ടാവുക.
തുടര്‍ച്ചയായി പത്തുവര്‍ഷം പ്രധാനമന്തിയായിരുന്ന തനിക്ക് ഒരിക്കലും വ്യക്തിപരമായ പ്രൊട്ടക്ഷന്‍ ആവശ്യമായി തോന്നിയിട്ടില്ലെന്നും രാജ്യത്തിന്റെ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മുന്‍ പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി ദേവഗൗഡ, വി.പി സിങ് എന്നിവര്‍ക്കും എസ്.പി.ജി സുരക്ഷ പിന്‍വലിച്ചിരുന്നു. 2014ല്‍ മന്മോഹന് സിങ്ങിന്റെ മകള്‍ക്കുള്ള സുരക്ഷയും പിന്‍വലിച്ചിരുന്നു.
രാജീവ്ഗാന്ധി വധത്തിനുശേഷമാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വി.വി.ഐ.പികള്‍ക്കുള്ള സുരക്ഷയ്ക്കായി എസ്.പി.ജി സ്ഥാപിച്ചത്. നിലവില്‍ 3,000 ഓളം പേരാണ് എസ്.പി.ജിയില്‍ അംഗങ്ങളായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."