ഹൈബ്രിഡ് വിത്തുകളില്‍ നിന്നുള്ളത് ജൈവഫലമെന്ന് അവകാശപ്പെടാനാവില്ല: അനില്‍ അക്കര എം.എല്‍.എ
തൃശൂര്‍: ഹൈബ്രിഡ് വിത്തുകളുടെ ഉല്‍പ്പാദനവേളയില്‍ കീടബാധയേല്‍ക്കാതിരിക്കാനായി അത്യുഗ്ര രാസവസ്തുക്കള്‍ ചേര്‍ക്കുന്നതുമൂലം വിത്തുകള്‍ തന്നെ വിഷമയമാണെന്നതിനാല്‍ ഇത്തരം വിത്തുകള്‍ ജൈവരീതിയില്‍ കൃഷിചെയ്താലും ജൈവഫലമെന്ന് അവകാശപ്പെടാനാവില്ലെന്നും അനില്‍ അക്കര എം.എല്‍.എ. നാടന്‍ വിത്തുകളെ അപേക്ഷിച്ച് ഹൈബ്രിഡ് വിത്തുകളുടെ തലമുറകളില്‍ ശേഷിക്കുറവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇക്കാരണത്താല്‍ ഹൈബ്രിഡ് വിത്തിനങ്ങള്‍കൊണ്ടുള്ള ജൈവകൃഷിയെ കുറിച്ച് സര്‍ക്കാര്‍ വ്യക്തമായ നയം കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിന്റെ സാമൂഹ്യ സാംസ്‌കാരിക പരിസ്ഥിതി സൗഹാര്‍ദ്ദ കൂട്ടായ്മയായ സത്‌സംഗ് തൃശിവപേരൂര്‍ സംഘടനാംഗങ്ങളുടെ ഭവനങ്ങളില്‍ ജൈവപച്ചക്കറി കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'ഈ ഭവനം ഹരിത ഭവനം' പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സണ്‍ മെഡിക്കല്‍ ആന്‍ഡ് റിസെര്‍ച്ച് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ സത്‌സംഗ് പ്രസിഡന്റ് പ്രൊഫ. എം. മാധവന്‍കുട്ടി അധ്യക്ഷനായി. പ്രസ്സ് ക്ലബ് പ്രസിഡന്റ് സന്തോഷ് തൂവല്‍ മുഖ്യപ്രഭാഷണം നടത്തി. കൃഷിക്കാവശ്യമായ ഹൈബ്രിഡ് പച്ചക്കറി തൈകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
ഉപരിപഠനാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി ഫാ. സുനില്‍ ചിരിയങ്കണ്ടത്തിനെ യോഗത്തില്‍ ആദരിച്ചു. സാംസ്‌കാരിക നഗരിയുടെ സുവര്‍ണ്ണമുദ്ര വി.ആര്‍.അനില്‍കുമാര്‍ അദ്ദേഹത്തിന് സമ്മാനിച്ചു. സത്‌സംഗിന്റെ ഉപഹാരം പ്രസിഡന്റ് പ്രൊഫ.എം. മാധവന്‍കുട്ടി സമ്മാനിച്ചു. മുന്‍ എം.എല്‍.എ. ടി.വി.ചന്ദ്രമോഹന്‍, തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി. വിജയന്‍, സത്‌സംഗ് രക്ഷാധികാരി ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്, ജനറല്‍ സെക്രട്ടറി ജോജു ചിരിയങ്കണ്ടത്ത്, പ്രതാപ് വര്‍ക്കി, തോമസ് കൊള്ളന്നൂര്‍, ലോറന്‍സ് എടക്കളത്തൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."