റോഡ് പുനര്‍നിര്‍മാണം: തുക അടയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന്
അങ്കമാലി: നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട വേങ്ങൂര്‍ നായത്തോട് റോഡിലും കറുകുറ്റി പുളിയനം എളവൂര്‍ റോഡിലും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ സ്ഥാപിക്കാന്‍ റോഡ് മുറിച്ചത് റീ ടാറ് ചെയ്യാന്‍ പി.ഡബ്ല്യു.ഡിക്ക് തുക അടക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിനോട് അങ്കമാലി എം.എല്‍.എ റോജി എം.ജോണ്‍ ആവശ്യപ്പെട്ടു. പി.ഡബ്ല്യു.ഡി റോഡില്‍ പൈപ്പുകള്‍ സ്ഥാപിക്കുമ്പോള്‍ റോഡ് റീടാറ് ചെയ്യാനുള്ള തുക വാട്ടര്‍ അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് അടക്കണം എന്നാണ് ചട്ടം. എന്നാല്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട രണ്ടു റോഡുകള്‍ അടക്കം എറണാകുളം ജില്ലയില്‍ ഇത്തരത്തില്‍ പൈപ്പുകള്‍ സ്ഥാപിച്ച റോഡുകളുടെയൊന്നും നിര്‍മാണത്തിനാവശ്യമായ തുക ജലവിഭവവകുപ്പു നാളിതുവരെ അടയ്ക്കാത്തത് റോഡുകളുടെ നിര്‍മാണം അവതാളത്തിലാക്കി.
പൈപ്പുകള്‍ സ്ഥാപിച്ച ഉടന്‍ തന്നെ റോഡു നിര്‍മാണത്തിനുള്ള തുകയുടെ എസ്റ്റിമേറ്റ് എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരം പി.ഡബ്ല്യു.ഡി. എന്‍ജിനീയര്‍ ജലവിഭവ വകുപ്പിന്റെ അനുമതിക്കായി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിന്മേല്‍ തുടര്‍ നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് എം.എല്‍.എ മന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയത്. വിഷയത്തില്‍ അടിയന്തിരമായി ഇടപെടാമെന്നു മന്ത്രി ഉറപ്പു നല്‍കിയതായി എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."