സ്വന്തമായി നിര്‍മിച്ച പാരച്ച്യൂട്ടില്‍ ആകാശത്ത് കറങ്ങി; ഒടുവില്‍ മരത്തില്‍ കുടുങ്ങി താഴെയിറങ്ങി
ശാസ്താംകോട്ട: സ്വന്തമായി പാരച്ച്യൂട്ടു നിര്‍മിച്ച് ആകാശത്ത് പറന്ന യുവാവ് ഒടുവില്‍ മരക്കൊമ്പില്‍ കുടുങ്ങി അത്ഭുതമായി രക്ഷപ്പെട്ടു. ശുരനാട്‌തെക്ക് കുമരംചിറ സ്വദേശിയാണ് പോരുവഴി മലനടയില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിന് പാരച്ച്യൂട്ടില്‍ കറങ്ങി മരക്കൊമ്പില്‍ കുരുങ്ങിയത്.
ആകാശത്ത് പറക്കണമെന്ന മോഹവുമായി നടന്ന യുവാവ് സ്വന്തമായി പാരച്ച്യൂട്ട് നിര്‍മിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെ മലനടയിലെ കുട്ടികള്‍ കളിക്കുന്ന ഗ്രൗണ്ടില്‍ പാരച്ച്യൂട്ടുമായെത്തിയ യുവാവ് അരയില്‍ മോട്ടര്‍വെച്ചു കെട്ടി പാരച്ച്യൂട്ട് പറത്തുകയായിരുന്നു. ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയ കുട്ടികളടക്കം നിരവധി പേര്‍ കാണാന്‍ തടിച്ചുകൂടിയതോടെ തിരികെ ഗ്രൗണ്ടില്‍ ഇറങ്ങാന്‍ പറ്റാതെ യുവാവ് അമ്പരക്കുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത അമ്പലത്തിന്റെ സ്റ്റേജ് നില്‍ക്കുന്ന ഗ്രൗണ്ടില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍തട്ടി ദിശതെറ്റി മരത്തില്‍ കുരുങ്ങുകയായിരുന്നു. പാരച്ച്യൂട്ട് കുരുങ്ങിയ മരത്തിന്റെ ശിഖരത്തിലൂടെ താഴെയിറങ്ങിയാണ് യുവാവ് രക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."