എസ്.ബി.ഐ പൊഴിയൂര്‍ ശാഖ തുറക്കാത്തതില്‍ പ്രതിഷേധം
പാറശാല: ഹര്‍ത്താല്‍ ദിനത്തില്‍ എസ്.ബി.ഐ പൊഴിയൂര്‍ ശാഖ തുറന്ന് പ്രവര്‍ത്തിക്കാത്തതില്‍ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം.
കാരണം കഴിഞ്ഞ ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് പൊഴിയൂരിനെ ഹര്‍ത്താല്‍ വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഹര്‍ത്താല്‍ ദിനത്തില്‍ ബാങ്ക് പ്രവര്‍ത്തിക്കാത്തതില്‍ നാട്ടുകാരെ ചൊടിപ്പിച്ചത്.
ബാങ്കിനു മുന്നില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ നൂറ് കണക്കിന് ഇടപാടുകാര്‍ പ്രതിഷേധവുമായി എത്തിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.എന്നാല്‍ പൊഴിയൂര്‍ പൊലിസ് എത്തി പ്രതിഷേധക്കാരെ അനുനയിപ്പിക്കുകയും ഉന്നത അധികാരികളെ വിളിച്ചു വരുത്തുകയും പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്ഥീകരിക്കാമെന്ന ഉറപ്പിന് മേല്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞു പോവുകയുമായിരുന്നു.
ബാങ്കിന്റെ സ്വന്തം തീരുമാനപ്രകാരമാണ് ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കാത്തതെന്നും നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."