മുല്ലപ്പള്ളിക്കെതിരേ മാനനഷ്ട കേസുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ നിയമ നടപടിയുമായി ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ മുന്നോട്ട്. നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നടപടിയുമായി മുന്നോട്ടു നീങ്ങുന്നത്.
ഡി.ജി.പി റാങ്കിലുള്ള പൊലിസ് ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിക്കുന്നത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെയാണെന്നായിരുന്നു മുല്ലപ്പള്ളി നടത്തിയ പരാമര്‍ശം. ഇത് മാനഹാനി ഉണ്ടാക്കി. പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ജനിപ്പിച്ചു. പൊലിസ് സേനയുടെ ധാര്‍മികതയെ തകര്‍ത്തു എന്നെല്ലാം ചൂണ്ടിക്കാട്ടിയാണ് നിയമ നടപടിയുമായി മുന്നോട്ടുപോകാന്‍ ബെഹ്‌റ സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നത്. മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരെ നിയമനടപടിക്കാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേഹ്ത്ത അനുമതി നല്‍കിയത്.
കെ.പി.സി.സി പ്രസിഡന്റിനെതിരെ മാനനഷ്ടക്കേസ് നല്‍കാനാണ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്. ഡി.ജി.പി പ്രവര്‍ത്തിക്കുന്നത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ എന്ന 2019 ഏപ്രില്‍ 14നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡിജിപിക്കെതിരായ പരാമര്‍ശം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."