HOME
DETAILS

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: സാധ്യതാ പഠനത്തിന് കേന്ദ്രത്തിന്റെ അനുമതി

  
backup
October 24, 2018 | 7:30 AM

kerala-24-10-18-mullapperiyar-news

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ പഠനം നടത്തുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. ഉപാധികളോടെയാണ് അനുമതി.

പുതിയ അണക്കെട്ടിനുള്ള വിവരശേഖരണ നടപടികളുമായി കേരളത്തിന് മുന്നോട്ട് പോകാം. പക്ഷേ, പഠനത്തിന് അനുമതി നല്‍കിയതുകൊണ്ട് പരിസ്ഥിതി അനുമതിക്ക് അര്‍ഹമാണെന്ന് അര്‍ഥമില്ലെന്നും സമിതി അറിയിച്ചു. തമിഴ്‌നാടിന്റെ സമ്മതത്തോടെ മാത്രമേ ഡാം നിര്‍മാണത്തിന് അനുമതി നല്‍കൂ എന്നും പരിസ്ഥിതിമന്ത്രാലയം വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് അനുമതി നല്‍കുന്നത്. നേരത്തെ കേന്ദ്രം സാധ്യതാപഠനത്തിന് അനുമതി നല്‍കിയിരുന്നെങ്കില്‍ തമിഴ്‌നാടിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് പഠനം നടത്താന്‍ സാധിച്ചിരുന്നില്ല. അന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത പഠനാനുമതിക്കെതിരെ കേന്ദ്രസര്‍ക്കാരില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് പരിസ്ഥിതി മന്ത്രാലയം അനുമതി പിന്‍വലിക്കുകയായിരുന്നു.

കേരളത്തിന്റെ ഏറെ നാളായുള്ള ആവശ്യമാണ് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്നുള്ളത്. മുല്ലപ്പെരിയാറില്‍ 53.22 മീറ്റര്‍ ഉയരത്തില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനാണ് കേരളം പദ്ധതിയിടുന്നത്. എന്നാല്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ നീക്കത്തെ തമിഴ്‌നാട് ശക്തിയുക്തം എതിര്‍ക്കുകയാണ്. നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്നാണ് തമിഴ്‌നാട് വാദിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഡ്രൈവർ ഡിവൈഎഫ്ഐക്കാരനാണെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം'; യൂത്ത് കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി മന്ത്രി കെ.എ. തുളസി

Kerala
  •  3 days ago
No Image

വൈഭവ് ഔട്ട് സഞ്ജു ഇൻ; ആശ്വാസജയം തേടി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു

Cricket
  •  3 days ago
No Image

കൊല്ലത്ത് വൈദ്യുതി ലൈൻ നന്നാക്കുന്നതിനിടെ അപകടം; കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

Kerala
  •  3 days ago
No Image

ഗസ്സയിലെ യുഎഇ ഫീല്‍ഡ് ആശുപത്രി സന്ദര്‍ശിച്ച് യു.എന്‍ പ്രതിനിധിസംഘം

uae
  •  3 days ago
No Image

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ രണ്ട് മലയാളികളും, 18 പേരെ രക്ഷപ്പെടുത്തി

International
  •  3 days ago
No Image

റൊണോ യുഗം തീർന്നു, ടിക്കറ്റ് വിപണിയും തകർന്നു! പോർച്ചുഗലിന്റെ പതനത്തോടെ ലോകകപ്പ് ടിക്കറ്റ് നിരക്കുകളിൽ വൻ ഇടിവ്

Football
  •  3 days ago
No Image

"പിതാവിന്റെ രക്തത്തിന് പകരം ചോദിച്ചിരിക്കും"; പ്രതികാരം ഇറാൻ ജനതയുടെ ദൃഢനിശ്ചയമെന്ന് മകൻ മുജ്തബ ഖാംനഈ

International
  •  3 days ago
No Image

എംബാപ്പെയെ മറികടക്കാൻ മെസ്സി; ലോകകപ്പിലെ ചരിത്ര നേട്ടത്തിന് അർജന്റീനൻ നായകന് ഇനി ഇരട്ട ഗോളിന്റെ ദൂരം മാത്രം

Football
  •  3 days ago
No Image

ബാലുശ്ശേരി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് റാഗിങ്; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

ക്ലാസ് മുറിയില്‍ മദ്യപിച്ച് കിടന്ന ഹെഡ് മാസ്റ്റര്‍ക്ക് സസ്പെൻഷൻ; ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ നടപടി

National
  •  3 days ago